മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിക്കുന്നു; ‘ടർബോ’യുടെ തിരക്കഥ മിഥുൻ മാനുവലിന്റേത്

മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ടർബോ’ എന്നാണ് ചിത്രത്തിന്റെ പേര്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.നീണ്ടനേരത്തെ കാത്തിരിപ്പിനൊടുവിൽ ‘ടർബോ’ പ്രഖ്യാപിച്ചപ്പോൾ മലയാളികൾ അതേറ്റെടുത്തു. മുഷ്ടിചുരിട്ടി പിടിച്ച് ഇടിക്കുന്ന ലുക്കിലുള്ള കൈ ആണ് ടൈറ്റില്‍ പോസ്റ്ററില്‍ ഉള്ളത്.ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യം ഉള്ളതാകും ടര്‍ബോ എന്നാണ് വിലയിരുത്തലുകള്‍. പോക്കിരിരാജ, മധുരരാജ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഒപ്പം മിഥുനും കൂടി ആകുമ്പോൾ ആ പ്രതീക്ഷകൾക്ക് അതിരില്ലാതാവുകയാണ്.  മലയാളത്തിലെ ഹിറ്റ് സംവിധായകരില്‍ ഒരാളായ വൈശാലും അഞ്ചാം പാതിര എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത മിഥുനും മമ്മൂട്ടിയും ചേരുമ്പോള്‍ വമ്പര്‍ ഒരു പ്രോജക്ട് ആകും വരുന്നതെന്ന് ഉറപ്പാണ്. അതേസമയം, മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. കാതല്‍, കണ്ണൂര്‍ സ്ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവയായിരുന്നു മമ്മൂട്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങള്‍.  100 ദിവസം നീണ്ടു നിൽക്കുന്ന ടാർബോയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും.ഈ അവസരത്തിൽ ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് വൈശാഖ്. അടുത്ത 100 ദിവസങ്ങൾ തികച്ചും വെല്ലുവിളി നിറഞ്ഞതാണ്, കാരണം എന്റെ ‘ആദ്യ സിനിമയുടെ’ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം. പ്രിയ ഷമീർ മുഹമ്മദ്, ഈ സിനിമ യാഥാർത്ഥ്യമാക്കിയതിന് നന്ദി. പ്രിയ ആന്റോ ജോസഫ്, നിങ്ങളുടെ പിന്തുണക്കും ശക്തിക്കും നന്ദിയെന്നും സംവിധായകൻ വൈശാഖ് ഫേസ്ബുക്കിൽ കുറിച്ചു. മനോഹരമായ ഒരു തിരക്കഥയ്ക്ക് മിഥുൻ മാനുവൽ തോമസിന് നന്ദി.

എല്ലാറ്റിനുമുപരിയായി, ഒരിക്കൽ കൂടി എന്നിൽ വിശ്വസിച്ചതിന് എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരായിരം നന്ദി. ഈ ടൈറ്റിൽ പോസ്റ്റർ ഇക്കാലമത്രയും എന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദിയോടെ ഞാൻ സമർപ്പിക്കുന്നു എന്നും വൈശാഖ് കൂട്ടിച്ചേർത്തു. വൈശാഖും മിഥുൻ മാനുവലും ചേർന്നൊരു മാസ് എന്റെർറ്റൈനെർ ഒരുക്കുമ്പോൾ , ജസ്റ്റിൻ വർഗീസിന്റെ സ്കോറിന് ചിത്രത്തിന്റെ ഹൈലൈറ് ആയി മാറും.  വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിം​ഗ് – ഷമീർ മുഹമ്മദ്,  പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവേൽ, കോ-ഡയറക്ടർ-ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ്- റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ-ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് ആർ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ 426ാമത് സിനിമ കൂടിയാണ് ടര്‍ബോ എന്നാണ് വിവരം. അതേസമയം, കണ്ണൂര്‍ സ്ക്വാഡ് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തില്‍ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിച്ചത്. 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രമിപ്പോള്‍.

Sreekumar

Recent Posts

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

37 seconds ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago