ബാലതാരമായെത്തി പിന്നീട് മലയാള സിനിമയിലെ യുവനായികാ നടിമാരിൽ ശ്രദ്ധേയയായി മാറിയ നടിയാണ് പ്രയാഗ മാർട്ടിൻ. ഒരു മുറൈ വന്ത് പാർത്തായ എന്ന സിനിമയിലൂടെയാണ് പ്രയാഗ ആദ്യമായി നായികയാകുന്നത്. ആദ്യ സിനിമയിലൂടെ തന്നെ നിരവധി പേരുടെ ഹൃദയം കീഴടക്കാൻ പ്രയാഗയ്ക്ക് കഴിഞ്ഞു. തുടർന്ന് പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്സ് ഡേ എന്നിങ്ങനെ നിരവധി സിനിമകളിലാണ് പ്രയാഗ അഭിനയിച്ചത്. ഒരുപിടി അന്യഭാഷാ സിനിമകളിലും പ്രയാഗ തിളങ്ങിയിട്ടുണ്ട്. ഡാൻസ് പാർട്ടിയാണ് പ്രയാഗയുടെ ഏറ്റവും പുതിയ ചിത്രം. പ്രയാഗയുടേതായി ഒരിടവേളയ്ക്ക് ശേഷം എത്തുന്ന സിനിമയാണിത്. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ആഴ്ച നടന്നിരുന്നു. ഓഡിയോ ലോഞ്ചിനെത്തിയ പ്രയാഗയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി പ്രയാഗയുടെ ലുക്ക് ആരാധകരിക്കിടയിലെ ചർച്ച വിഷയമാണ്. പ്രയാഗയുടെ പുതിയ ലുക്കിൽ ഏറ്റവും ശ്രദ്ധനേടിയ ഒന്ന് നടിയുടെ ഹെയർസ്റ്റൈലാണ്.
എന്നാൽ ഇതൊന്നും താരം മൈൻഡ് ചെയ്യുന്നില്ല. വിമർശിക്കുന്നവർക്ക് നൽകാൻ മറുപടിയും പ്രയാഗയുടെ പക്കലുണ്ട്. ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ വിമർശകർക്ക് താരം മറുപടി നൽകിയിരുന്നു. എന്തിടണം എന്നുള്ളത് ഓരോരുത്തരുടേയും ഇഷ്ടമല്ലേ? എന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. കേരളത്തിലുള്ളവര്‍ക്ക് പറ്റുന്നില്ല എന്ന കമന്റ് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിന് ഞാനെന്ത് ചെയ്യാനാണ് ബ്രോ? എന്നായിരുന്നു പ്രയാഗയുടെ മറുപടി. മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ചാണോ എന്റെ ഇഷ്ടത്തിന് അനുസരിച്ചാണോ ഞാന്‍ ജീവിക്കേണ്ടത്? എന്നും പ്രയാഗ ചോദിച്ചു. ഇത് മലയാള നടിയ്ക്ക് ചേരില്ലെന്നാണ് പറയുന്നതെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞപ്പോള്‍ മലയാളം നടിയെന്ന നിലയില്‍ ഞാന്‍ എപ്പോഴും അടച്ചു കെട്ടി, പൂട്ടിക്കെട്ടി ഉടുപ്പിടണം എന്നാണോ പറയുന്നതെന്ന് പ്രയാഗ ചോദിച്ചു. ആളുകള്‍ നെഗറ്റീവ് കമന്റിടുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ അതിനെന്താ? അത് അവരോട് പോയി ചോദിക്കൂ. പോയി കമന്റിട്ടവരോട് ചോദിക്കൂ. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരോട് ചോദിക്കൂ. എന്നായിരുന്നു പ്രയാഗ മാർട്ടിന്റെ മറുപടി.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…