ആർപ്പുവിളികളും, ആശംസകളുമായി ആരാധകർ; സോഷ്യൽ മീഡിയയിലും ഒരേയൊരു മമ്മൂട്ടി

മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാസ്റ്റാർ  മമ്മൂട്ടി ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. ഒരാഴ്ച മുൻപ് തന്നെ പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കേണ്ട ഒരുക്കങ്ങൾ ആരാധകർ തകൃതിയായി നടത്തിയിരുന്നു. ആരാധകരും സിനിമാ പ്രവർത്തകരും ആശംസയുമായി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെങ്ങും മമ്മൂട്ടിക്കായുള്ള ആശംസാ പ്രവാഹമാണ്. പ്രീത് വി രാജ്, സുപ്രിയ മേനോൻ , ടോവിനോ തോമസ് ആസിഫ് അലി രമേശ് പിഷാരോടി തുടങ്ങി വലിയൊരു നിര തന്നെയാണ് ആശംസയുമായെന്തുന്നത്.എങ്ങും പിറന്നാൾ ആവേശം അലതല്ലുമ്പോൾ  മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആശംസകൾ അറിയിക്കാൻ തടിച്ചു കൂടിയ ആരാധകരുടെ വീഡിയോയാണ് വൈറലാകുന്നത്. രാത്രി 10 മണി കഴിഞ്ഞപ്പോള്‍ തന്നെ പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് ആരാധകരുടെ ഒഴുക്ക് തുടങ്ങി. അര്‍ധരാത്രി 12 മണി ആയപ്പോഴേക്കും മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നൂറുകണക്കിനു ആരാധകര്‍ നിറഞ്ഞു. മഴയെ പോലും അവഗണിച്ചാണ് മമ്മൂട്ടി ആരാധകര്‍ എറണാകുളത്ത് എത്തിയത്. വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മമ്മൂട്ടി ഫാൻസ് അം​ഗങ്ങൾ ഉൾപ്പടെ ഉള്ളവരാണ് മമ്മൂട്ടിയുടെ വീടിന് മുന്നിൽ അർദ്ധരാത്രിയോട് തടിച്ച് കൂടിയത്.  സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ ഇത്തവണ മമ്മൂട്ടിയ്ക്ക് ജന്മദിനം ആശംസിക്കാന്‍ താരത്തിന്റെ വീട്ടുപടിക്കല്‍ എത്തി. പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ആശംകൾ അറിയിച്ചും ആർപ്പുവിളിച്ചും ആരാധകർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കി. മമ്മൂട്ടിയുടെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ചാണ് മിക്കവരും എത്തിയത്.12 ആയതോടെ മമ്മൂട്ടി എത്തി. ആരാധകരുടെ സ്‌നേഹത്തി നെ അഭിവാദ്യംചെയ്തു .പിആർഒ, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ദുൽഖറും മമ്മൂട്ടിയുടെ കൂടെ എത്തിയിരുന്നു.

ഇത്തവണത്തെ ജന്മദിനത്തിന് ഒരു ദിവസം മുന്നേ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടു. ഒറ്റനോട്ടത്തില്‍ ആരാധകരെ ചിന്തിപ്പിക്കുന്ന ചിത്രവുമായാണ് വരവ്. കൈയുറ ഉള്‍പ്പെടെ വെള്ള നിറത്തിലുള്ള വേഷത്തിലാണ് നടനെ കാണാനായത്. ഷട്ടില്‍ ചുവന്ന നിറത്തിലുള്ള ബോര്‍ഡറും കാണാനാകുന്നു. ഇതില്‍ എന്തോ സര്‍പ്രൈസ് ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.ഇനിയും വലുത് എന്തോ മമ്മുക്ക സമ്മാനിക്കാനിരിക്കുന്നു എന്നാണ് അവരുടെയെല്ലാം പ്രതീക്ഷ.കമന്റ് ബോക്‌സ് മുഴുവന്‍ ഇതുതന്നെയാണ് അവര്‍ എഴുതിയിരിക്കുന്നതും. ഇനിയും നാല് സിനിമകൾ കൂടി മമ്മൂട്ടിയുടേതായി തിയേറ്ററിൽത്താനുണ്ട്. ജ്യോതിക നായികയായ ‘കാതൽ’ ആണ് ആദ്യം റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്ന ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു സ്പെഷ്യൽ ടീസർ പിറന്നാൾ ദിവസം പ്രതീക്ഷിക്കുന്നു.

Revathy

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

2 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

49 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago