ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് മലയാള സിനിമയുടെ അഹങ്കാരമായ നമ്മുടെ സ്വന്തം മമ്മൂക്ക. ബിഗ് ബി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഇക്കയുടെ ബിലാലിന് വേണ്ടിയായിരുന്നു ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ എല്ലാം മാറ്റിമറിച്ച് ഭീഷ്മ പര്‍വ്വം എന്ന സിനിമയിലൂടെ മൈക്കിളപ്പന് ആയാണ് മമ്മൂക്ക പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചപ്പോള്‍ അതൊരു ഒന്നൊന്നര പടം തന്നെ ആയിരുന്നു എന്നാണ് എല്ലാവരും സിനിമയെ വിലയിരുത്തുന്നത്.
ഭീഷ്മ പര്‍വ്വം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോള്‍ മമ്മൂട്ടി അതിന്റെ വിജയം ആഘോഷിച്ചത് എവിടെയെന്ന് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. തന്റെ ഏറ്റവും പുതിയ തെലുങ്ക് സിനിമയായ ഏജന്റിന്റെ ലൊക്കേഷനിലാണ് മമ്മൂക്ക ഭീഷ്മ പര്‍വ്വത്തിന്റെ വിജയാഘോഷം നടത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. കഴിഞ്ഞ ദിവസമാണ് തന്റെ തെലുങ്കു ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തത്.
ഏജന്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് മമ്മൂക്ക എത്തുന്നത് എന്നാണ് വിവരം. ഈ തെലുങ്കു ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയുടെ മകന് അഖില്‍ അക്കിനേനി ആണ്. സുരീന്ദര്‍ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു പട്ടാള ഓഫീസര്‍ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
ഇതിന്റെ ആദ്യത്തെ ഷെഡ്യൂളിന് വേണ്ടി കഴിഞ്ഞ ഒക്ടോബറില്‍ മെഗാ സ്റ്റാര്‍ ഹംഗറിയില്‍ പോയിരുന്നു. തന്റെ കരിയറിലെ തന്നെ മറ്റൊരു വിജയമായി മാറിയ ഭീഷ്മ പര്‍വ്വത്തിന്റെ വിജയാഘോഷം തെലുങ്ക് സിനിമാ സെറ്റില്‍ പോലും ആഘോഷമായി മാറി. അതാണ് മമ്മൂക്കയുടെ റേഞ്ച് എന്നാണ് ആരാധകര്‍ പറയുന്നത്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…