വിജയ യാത്ര തുടര്‍ന്ന് കണ്ണൂര്‍ സ്‌ക്വാഡ്!! ടീമിനൊപ്പം വീട്ടില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മെഗാസ്റ്റാര്‍

മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രവുമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. വലിയ പ്രീഹൈപ്പൊന്നുമില്ലാതെ തിയ്യേറ്ററിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റി വഴി കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് എത്തുകയായിരുന്നു.

ഇപ്പോഴിതാ ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ വിജയം ആഘോഷിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. വീട്ടില്‍ വച്ചാണ് മമ്മൂട്ടി ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ റോബി വര്‍ഗീസ് രാജ്, റോണി ഡേവിഡ്, സുഷിന്‍ ശ്യാം, ശബരീഷ് തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും വിജയാഘോഷത്തിന് എത്തിയിരുന്നു. നടന്‍ കുഞ്ചാക്കോ ബോബനും പരിപാടിയ്‌ക്കെത്തിയിരുന്നു.

സെപ്റ്റംബര്‍ 28-ന് റിലീസ് ചെയ്ത ചിത്രം ഒന്നാം ദിവസം ആറ് കോടി രൂപ സ്വന്തമാക്കിയിരുന്നു. തിയേറ്ററില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രമാണ്.

റോബി വര്‍ഗീസ് രാജിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ റോണി ഒരു പ്രധാന കഥാപാത്രമായും എത്തുന്നുണ്ട്. ഗ്രേറ്റ്ഫാദര്‍, വെള്ളം, ജോണ്‍ ലൂഥര്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു റോബി.

അതേസമയം ‘കണ്ണൂര്‍ സ്‌ക്വാഡി’നെ ഏറ്റെടുത്ത പ്രേക്ഷകരോട് മമ്മൂട്ടി നന്ദിയും അറിയിച്ചു. കണ്ണൂര്‍ സ്‌ക്വാഡിന് നല്‍കിയ പിന്തുണ ഞങ്ങള്‍ മുഴുവന്‍ ടീം അംഗങ്ങളുടെയും ഹൃദയം നിറയ്ക്കുന്നു. നിങ്ങള്‍ ഓരോരുത്തര്‍ക്കും വളരെയധികം നന്ദിയുണ്ട്. നാമെല്ലാവരും ആഴത്തില്‍ വിശ്വസിക്കുകയും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്ത സിനിമയാണിത്. ഇത്രയധികം സ്നേഹം ലഭിച്ചതിന് വളരെ സന്തോഷമുണ്ട്’-എന്നാണ് മമ്മൂട്ടി കുറിച്ചത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

6 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

12 hours ago