മുടിയൊക്കെ നരച്ചതാണെന്നു മമ്മൂട്ടി;വാപ്പിച്ചി പത്തു മിനിട്ടു കൊണ്ട് ഒരുങ്ങുമെന്നു ദുൽഖർ

മലയാളികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് മമ്മൂട്ടിയുടെ സൗന്ദര്യം. പ്രായം എഴുപത് പിന്നിട്ടിട്ടും ഇന്നും യുവതാരങ്ങൾക്കൊപ്പം പിടിച്ചു നിൽക്കുന്ന മമ്മൂട്ടി തന്റെ മുടിയെ കുറിച്ച് പറഞ്ഞ ഒരു രഹസ്യമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചിരി പടർത്തുന്നത്. തന്റെ മുടിയൊക്കെ നരച്ചതാണെന്നും അത് ഡായ് ചെയ്തിരിക്കുകയാണ് എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ഷോയിൽ വച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിന് നടൻ വിജയരാഘവന് മികച്ച സഹനടനുള്ള അവാർഡ് സമ്മാനിക്കുകയായിരുന്നു മമ്മൂട്ടി. പൂക്കാലത്തില്‍ മൊട്ടയടിച്ച് അഭിനയിച്ച വിജയരാഘവൻ ഇപ്പോള്‍ വന്നത് നരച്ച മുടിയായിട്ടാണ് എന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി.മൊട്ടയടിച്ച് കുറെ പണം നേടി. ഇനി നരച്ച മുടികൊണ്ടും വിജയരാഘവൻ പണം സ്വന്തമാക്കും എന്ന് മമ്മൂട്ടി പറഞ്ഞു. ഇല്ല താൻ ഡൈ ചെയ്യാൻ പോകുകയാണ്, അല്ലെങ്കില്‍ വൃദ്ധവേഷങ്ങളേ ലഭിക്കൂവെന്നും വിജയരാഘവൻ മറുപടി നല്‍കി. ഈ സമയത്താണ് ‘എന്റെയൊക്കെ മുടി നരച്ചതാ, ഡൈ അടിച്ചതാണ്’ എന്ന മമ്മൂട്ടിയുടെ രസകരമായ മറുപടി. രഹസ്യങ്ങള്‍ എല്ലാവരും അറിയട്ടേയെന്നും തമാശയോടെ മമ്മൂട്ടി പറഞ്ഞു.ചെറിയ പ്രായത്തിൽ വിജയരാഘവൻ വൃദ്ധ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നും മമ്മൂട്ടി അഭിനന്ദിച്ചു. വിജയരാഘവൻ തന്റെ മകനായും അഭിനയിച്ചിട്ടുണ്ട്.

‘ഡാനി’ എന്ന ചിത്രത്തില്‍ അത്തരത്തിലൊരു കഥാപാത്രമായിരുന്നു എന്നും മമ്മൂട്ടി വ്യക്തമാക്കി.എതെങ്കിലും കല്യാണത്തിനോ മറ്റ് പരിപാടികൾക്കോ പോകാൻ വീട്ടിലുള്ള എല്ലാവരും ഒന്നും രണ്ടും മണിക്കൂറുകൾ എടുത്താണ് ഒരുങ്ങി വരാറുള്ളത്. അവസാനം വാപ്പിച്ചി വെറും പത്ത് മിനിറ്റ് എടുത്ത് റെഡിയായി വരും. എന്നും ദുൽഖർ പറഞ്ഞു.വസ്ത്രധാരണരീതി കൊണ്ടും ഹെയർസ്റ്റൈൽ കൊണ്ടും ഓരോ ലുക്കിലും ശ്രദ്ധിക്കപ്പെടുന്ന മമ്മൂട്ടിയുടെ ഓരോ പുതിയ ഫോട്ടോകൾക്കായും ആരാധകർ കാത്തിരിക്കാറുണ്ട്. ദുൽഖറിന്റെ പിറന്നാൾ ​ദിനത്തിൽ തന്റെ സ്വന്തം ഫോട്ടോ പങ്കുവെച്ച് വൈറലായി മാറിയ വ്യക്തികൂടിയാണ് മമ്മൂട്ടി. അതെ സമയം മോഹൻലാലും പ്രണവും, ജയറാമും കാളിദാസും, ശ്രീനിവാസനും വിനീതും, സുരേഷ് ​ഗോപിയും​ ​ഗോകുലും… അങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളും അവരുടെ മക്കൾക്കൊപ്പം സിനിമകൾ ചെയ്ത് കഴിഞ്ഞു. എന്നാൽ ഇതുവരെയും മമ്മൂട്ടിയേയും ദുൽഖർ സൽമാനെയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല.ഇരുവരും ഒരുമിച്ച് ഒരു പരസ്യത്തിൽ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ല. മമ്മൂട്ടി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴും ദുൽഖറുമായുള്ള ഇന്റർവ്യൂ തരപ്പെടുമ്പോഴുമെല്ലാം ആളുകൾ ഇരുവരും ഒരുമിച്ചുള്ള സിനിമ എന്ന് സംഭവിക്കുമെന്ന കാര്യം ചോദിക്കാറുണ്ട്. ഇരുവരും ഒരിക്കൽ പോലും ഇതിന് കൃത്യമായ ഒരു മറുപടി പറയാറില്ല. കിങ് ഓഫ് കൊത്തയുടെ പ്രമോഷന് വേണ്ടി എത്തിയപ്പോഴും ദുൽഖറിന് ഈ ചോദ്യം നേരിടേണ്ടി വന്നു. ചോദ്യത്തിന് ഉത്തരം പറയുകയല്ല മറിച്ച് മമ്മൂട്ടിയോട് ഒരു ചോദ്യം ചോ​ദിക്കുകയാണ് ദുൽഖർ ചെയ്തത്.നമ്മള്‍ എന്നാണ് ഒന്നിച്ച് അഭിനയിക്കുന്നത് വാപ്പിച്ചി.അത് അറിയാന്‍ ഈ നാട് കാത്തിരിക്കുന്നു.ദി നേഷന്‍ വാന്റ്‌സ് ടു നൊ.ഞാനും കാത്തിരിക്കുന്നു’, എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. സ്വകാര്യ ജീവിതത്തെ കുറിച്ച് പൊതു ഇടങ്ങളിൽ സംസാരിക്കാൻ മമ്മൂട്ടി അധികം ഇഷ്ടപ്പെടാറില്ല.

Aswathy

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago