മമ്മൂക്കയെ കണ്‍നിറയെ കണ്ട് അമ്മാളു അമ്മ!!! ആരാധികയെ നെഞ്ചോട് ചേര്‍ത്ത് മെഗാതാരം

ആരാധനാ പാത്രങ്ങളായ താരങ്ങളെ ഒരുനോക്ക് നേരില്‍ കാണണെന്നാവും എല്ലാ ആരാധകരുടെയും സ്വപ്നം. ആ സ്വപ്‌നം സഫലമാക്കാന്‍ പല വഴികള്‍ ശ്രമിക്കുന്നുവരുണ്ടാകും. ചിലര്‍ക്കൊക്കെ ആ സ്വപ്‌നം സഫലമായിട്ടുണ്ട്, മറ്റു ചിലര്‍ ആ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുകയാണ്. ചിലപ്പോഴൊക്കെ താരങ്ങള്‍ തങ്ങളുടെ ആരാധകര്‍ക്ക് സര്‍പ്രൈസൊരുക്കി ഞെട്ടിയ്ക്കാറുണ്ട്.

ഇപ്പോഴിതാ അങ്ങനെ ഒരു ആരാധികയുടെയും സൂപ്പര്‍ താരത്തിന്റെയും വീഡിയോയാണ് വൈറലാകുന്നത്.മെഗാ സ്റ്റാര്‍ മമ്മൂട്ടിയും അദ്ദേഹത്തിന്റെ ആരാധികയും ഒന്നിച്ചുള്ള വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. അമ്മാളു അമ്മയ്ക്കാണ് തന്റെ സ്വപ്‌നം സഫലമായത്.

കുറച്ചുനാള്‍ മുന്‍പ് അമ്മാളു അമ്മ മമ്മൂട്ടിയെ കാണണമെന്ന തന്റെ ആഗ്രഹം മീഡിയക്കാരോട് പങ്കുവച്ചിരുന്നു. ആ വീഡിയോ വൈറലായിരുന്നു. മമ്മൂട്ടിയുടെയും ശ്രദ്ധയില്‍ സുഹൃത്തുക്കള്‍ എത്തിച്ചിരുന്നു. തുടര്‍ന്നാണ് തന്റെ ആരാധികയെ നേരില്‍ കാണാന്‍ മമ്മൂട്ടി എത്തിയത്.

രമേഷ് പിഷാരടിയാണ് മെഗാസ്റ്റാര്‍ ആരാധിക കൂടിക്കാഴ്ച സോഷ്യലിടത്ത് പങ്കുവച്ചത്. ടര്‍ബോ സെറ്റില്‍ എത്തിയാണ് അമ്മാളു അമ്മ താരത്തിനെ കണ്ടത്. കാറില്‍ സെറ്റിലേക്ക് എത്തിയ അമ്മയെ മമ്മൂട്ടി സ്വീകരിച്ച് നെഞ്ചോട് ചേര്‍ക്കുന്നുണ്ട്. മമ്മൂട്ടിയുടെ പോസ്റ്ററുകള്‍ സൂക്ഷിച്ച കവറു കൈയ്യിലുണ്ടായിരുന്നു. നടി സീമ ജി നായരാണ് അമ്മാളു അമ്മയെ താരത്തിനടുത്ത് എത്തിച്ചത്. അമ്മാളു അമ്മയോടൊപ്പം സമയം ചെലവിട്ട് കുശലം പറഞ്ഞ് സമ്മാനവും നല്‍കിയാണ് മെഗാസ്റ്റാര്‍ അവരെ യാത്രയാക്കിയത്.

‘പറവൂരില്‍ ഉള്ള അമ്മാളു അമ്മയുടെ ആഗ്രഹം സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും, ചില സുഹൃത്തുക്കള്‍ വഴിയും അറിഞ്ഞിരുന്നു. നമ്മുടെ മമ്മുക്കയെ നേരില്‍ ഒന്ന് കാണണം. സീമ ചേച്ചി Seema G Nair nആണ് ഈ വിഷയം വീണ്ടും നിര്‍ബന്ധപൂര്‍വം അറിയിച്ചത്. സമൂഹത്തിനു തന്നാല്‍ കഴിയുന്ന നന്മകള്‍ ചെയുന്ന ആളാണ് സീമ ചേച്ചി. അമ്മാളു അമ്മയുടെ ആഗ്രഹം അത്രമേല്‍ ആത്മാര്‍ത്ഥവും, ഗഹനവും ആയിരുന്നത് കൊണ്ടാവണം. അത് സംഭവിച്ചു. കയ്യില്‍ ഒരു കവറില്‍ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല..Happy women’s day’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം രമേഷ് പിഷാരടി കുറിച്ചത്.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago