മരിക്കും മുൻപ് കാണണം ; കത്രീനാമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് മമ്മൂട്ടി

തൃശൂരിൽ ഒരു കത്രീനാമ്മയുണ്ട്. വയസ്സ് 90  കഴിഞ്ഞിട്ടും അദ്ധ്വാനിച്ചു ജീവിക്കുന്ന ഒരു ഉരുക്കു വനിത.തൃശൂരിലെ വൻകിട കമ്പനികൾക്ക് മുതൽ സാധാരണക്കാരന്റെ കക്കൂസിന്റെ കുഴി വരെ എടുക്കുന്നത് ഈ 94 കാരിയാണ്.കേൾക്കുമ്പോൾ തോന്നുന്ന അന്ധാളിപ്പ് ഇവരുടെ ജീവിതത്തിലും ഉണ്ട്.തൊണ്ണൂറു കഴിഞ്ഞു  വീട്ടിൽ കുത്തിയിരിക്കുന്ന അപ്പൂപ്പൻ മാരെയും അമ്മമാരെയും കണ്ടു ശീലിച്ച നമ്മൾക്ക് ഈ കത്രീനാമ്മ ഒരു അത്ഭുതമാണ്. മരിക്കുന്ന ദിവസം വരെ പണിയെടുക്കണം എന്നാണ്കത്രീനാമ്മയുടെ ആഗ്രഹം. മറ്റൊരു ആഗ്രഹം കൂടിയുണ്ട് കത്രീനാമ്മക്ക്.ജീവിതത്തില്‍ ഒരിക്കലെങ്കിലും മമ്മൂട്ടിയെ കാണനാം. ആ ആഗ്രഹങ് സാധിച്ചു. യൂട്യൂബറായ ജോബി ചുവന്നമണ്ണാണ് കത്രീനാമ്മയെ മമ്മൂട്ടിക്കരികിൽ എത്തിച്ചത്. ‘ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മമ്മൂട്ടിയെ ഒന്നു കാണണം, ഒരു ഉമ്മ കൊടുക്കണം’ എന്നതായിരുന്നു കത്രീനാമ്മയുടെ ആഗ്രഹം. എനിക്ക് ആശിക്കാൻ ആരുടേയും സഹായം വേണ്ടല്ലോ.എന്റ്റെ ആശയാണ് മോനെ കാണണം എന്നുള്ളത്. ഇവിടുന്നു പോകുന്നെന്ന് മുന്നേ ഉള്ള ആഗ്രഹമാണത്. അവിടെ ചെന്ന് കഴിഞ്ഞാണ് കാണുന്നത് എങ്കിൽ ഒരു വടിയും കരുത്തും. നല്ല അടിവെച്ചു തരും.ജീവിച്ചിരിക്കുമ്പോൾ കാണാൻ കഴിഞ്ഞില്ല എങ്കിൽ മരിച്ചു കഴിഞ്ഞു കാണുമെന്ന കത്രീനാമ്മയുടെ ആഗ്രഹമാണയിരുന്നു അത്,കത്രീനാമ്മയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി, താനിപ്പോഴുള്ള ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി താരത്തെ കണ്ട കത്രീനാമ്മയ്ക്ക് ഓണക്കോടിയും  സഹായങ്ങളും താരം നല്‍കി.താന്‍ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കിയതായും കത്രീനാമ്മ ജോബി ചുവന്നമണ്ണ് പങ്കുവച്ച വീഡിയോയില്‍ പറയുന്നുണ്ട്.

”ഈ ലോകത്തില്‍ എനിക്കുള്ള വലിയൊരു ആഗ്രഹം അവസാനിച്ചു. കണ്ടു, മുത്തം വച്ചു, ഓണപ്പുടവ തന്നു” എന്നാണ് സന്തോഷത്തോടെ കത്രീനാമ്മ പറയുന്നത്. മകനെ പോലെയാണ് കത്രീനാമ്മ മമ്മൂട്ടിയെ കാണുന്നത്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ ഏഴിന് മനോക്കൂറുകളോളം മുട്ടിൽ നിന്ന് പ്രാര്ഥിക്കാറുണ്ട്. അതേസമയം, ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാതല്‍’ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ബസൂക്ക’  എന്നീ ചിത്രങ്ങള്‍ അടുത്തിടെ മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു.അനുഭവങ്ങളുടെ തീച്ചൂളയില്‍നിന്ന് പരുവപ്പെട്ടുവന്ന സ്ത്രീ ആയത് കൊണ്ട് തന്നെ  കത്രീനാമ്മയെക്കുറിച്ചുള്ള വാർത്തകൾ ഒരുപാട് വന്നിരുന്നു.അവരുടെ ആത്മ സംതൃപ്തിയുടെയും കഠിനാധ്വാനത്തിൽന്റെയും ഫലമാണ് അവരുടെ ആരോഗ്യം.തൃശ്ശൂർ കാട്ടുക്കാരൻ ബേബിയുടെ പങ്കാളി ആയത് മുതൽ കത്രീന കുടുംബം നോക്കാൻ വേണ്ടി ഇറങ്ങിയതാണ്.കള്ളുകുടിയോ പുകവലിയോ ബേബിക്ക് ഉണ്ടായിരുന്നില്ല എന്നാൽ ചീട്ടുകളി എല്ലാം നശിപ്പിച്ചപ്പോൾ കുട്ടികൾക്കുള്ള അന്നത്തിനായി കൂലിപ്പണിയും അരികച്ചവടവും ഭക്ഷണം വെപ്പുമായി കത്രീനമ്മ മുണ്ട് മുറുക്കിയുടുത്ത് ജീവിക്കാൻ തുടങ്ങി.ആര്‍ജ്ജിച്ചെടുത്ത മനസ്സിന്റെ കരുത്തുകൊണ്ടാണ് അത് സാധ്യമാകുന്നത്. പ്രായം ഒരു പരിമിതിയേയല്ല എന്നാണ് തന്റെ ശരീരം കൊണ്ട് അവര്‍ ആവര്‍ത്തിക്കുന്നത്.കത്രീനാമ്മ കടന്നുവന്ന വഴികളില്‍ മനുഷ്യന്‍ ഉള്‍ക്കൊള്ളേണ്ട പലതും തെളിഞ്ഞ് കിടക്കുന്നുണ്ട്.പ്രതിസന്ധികള്‍ക്ക് മുന്നില്‍ ജീവനൊടുക്കുന്നവരുടെ കണക്കില്‍ ഒട്ടും പുറകിലല്ലാത്ത കേരളത്തിന് ആ ജീവിതം പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നാണ്.മനസ്സിന്റെ ഏതെങ്കിലും ഒരു കോണില്‍ കത്രീനയെന്ന പേര് ചേര്‍ത്തെഴുതുന്നത് മുന്നോട്ടുള്ള പോക്കിന് ഇന്ധനമാകും എന്നതില്‍ സംശയമില്ല. അവരുടെ അതിജീവനത്തിന്റെ താളുകളില്‍നിന്ന് അത് തീര്‍ത്തും വ്യക്തമാകും.

Aswathy

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

9 hours ago