മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമാ പ്രേമികള്‍ക്ക് ഒരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സിംഹാസനമുണ്ടാക്കിയിരിക്കുകയാണ് മെഗാസ്റ്റാര്‍. ആരാധകര്‍ക്കെന്നും വിസ്മയമാണ് മമ്മൂക്ക. ഓരോ കഥാപാത്രങ്ങളിലൂടെയും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് താരം. സിനിമയിലല്ലെങ്കിലും പൊതുഇടത്തിലെത്തിയാലും താരം ഞെട്ടിപ്പിക്കുന്ന ലുക്കിലാവും.
താരം ഏത് ചടങ്ങിനെത്തിയാലും അത് വൈറലാകും. ഇത്തവണ താരത്തിന്റെ കൊച്ചുമകള്‍ മറിയമാണ് താരമായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നടന് കുഞ്ചന്റെ മകള്‍ സ്വാതിയുടെ വിവാഹത്തിന് സകുടുംബമാണ് മമ്മൂട്ടി എത്തിയത്. കുഞ്ഞ് മറിയത്തിന്റെയും ഉപ്പൂപ്പയുടെയും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകലോകം.
ചടങ്ങിനെത്തിയ മമ്മൂട്ടി മറിയത്തെ ഓമനിക്കുന്നതും ഉപ്പൂപ്പാന്റെ കൈ പിടിച്ച് മറിയം നടക്കുകയുമാണ് വീഡിയോയില്‍. മറിയത്തിന്റെ കൈപിടിച്ചാണ് മമ്മൂട്ടി വധൂവരന്മാരെ അനുഗ്രഹിക്കാനും എത്തിയത്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്, മകന് ദുല്‍ഖര്‍, മകള്‍ സുറുമി, മരുമകള്‍ അമാല്‍, സുറുമിയുടെ കുടുംബവും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
വന്‍ വിജയമായ ഭ്രമയുഗത്തിന് ശേഷം ടര്‍ബോയാണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം.
മിഥുന് മാനുവല്‍ തോമസ് ഒരുക്കുന്ന ചിത്രമാണ് ടര്‍ബോ. ചിത്രത്തിന്റെ ഡബ്ബിങ് മമ്മൂട്ടി കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ചിത്രം അവസാന മിനുക്കുപണികളിലാണ്. ജൂണ്‍ 13 നാണ് ടര്‍ബോ തിയ്യേറ്ററിലെത്തുന്നത്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…