മിഥുൻ മാനുവൽ തോമസിന്റെ അബ്രഹാം ഓസ്ലർ നേടിയ മിന്നുന്ന വിജയത്തിന് ശേഷം അതിഥി വേഷത്തിൽ വീണ്ടും മമ്മൂട്ടി എത്തുന്നു. ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രം ഒരുക്കിയ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ആസിഫ് അലി നായകനായ ചിത്രത്തിലാണ് മെഗാ സ്റ്റാറിന്റെ കാമിയോ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കും.
ഭരതൻ സംവിധാനത്തിൽ എത്തിയ മമ്മൂട്ടിയുടെ ക്ലാസിക് ചിത്രമായ കാതോടു കാതോരം സിനിമയുടെ കാലത്തു നടന്ന കഥയാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആസിഫ് ചിത്രത്തിന്റെ പ്രമേയം. ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം. നായിക പുതുമുഖമാണ്. ആസിഫ് അലിയും ജോഫിനും ആദ്യമായാണ് ഒരുമിക്കുന്നത്. മമ്മൂട്ടി നായകനായി മികച്ച വിജയം നേടിയ ദ പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ജോഫിൻ ടി. ചാക്കോ ശ്രദ്ധിക്കപ്പെടുന്നത്.
ദ പ്രീസ്റ്റിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു ആന്റോ ജോസഫ്. ഇപ്പോൾ മിഥുൻ മാനുവൽ തോമസിന്റെ തന്നെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയിൽ അഭിനയിച്ചുവരികയാണ് മമ്മൂട്ടി. ഇതിന് ശേഷം മഹേഷ് നാരായണന്റെ ചിത്രത്തിൽ മമ്മൂട്ടിയുടെ ജോയിൻ ചെയ്യും. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഏപ്രിലിലാണ് ഇതിന്റെ ചിത്രീകരണം ആരംഭിക്കുക.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…