ഞാന്‍ പേടിച്ചിരിക്കുകയാണ് എന്ന് മമ്മൂട്ടി!! ഇക്കയ്ക്ക് എന്തുപറ്റി?

മലയാള സിനിമയുടെ താരതാജാവ് മമ്മൂട്ടി ഒരു പൊതുവേദിയില്‍ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിരിക്കുന്നത്. പ്രേക്ഷകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന സിബിഐ സീരീസിന്റെ അഞ്ചാം ഭാഗത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹം ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടന വേദിയിലാണ് മമ്മൂട്ടി എത്തിയത്.

അടുത്ത കാലത്ത് വന്ന പനിയും കേള്‍ക്കാന്‍ സുഖമില്ലാത്ത സൗണ്ടും കാരണം താന്‍ പേടിച്ചിരിക്കുക ആയിരുന്നുവെന്നാണ് മമ്മൂട്ടി വേദിയില്‍ വെച്ച് പറഞ്ഞത്. യൂസഫലിയുടെ ക്ഷണം നിരാകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇവിടെ എത്തിച്ചേർന്നത്  എന്നും അദ്ദേഹം വേദിയില്‍ വെച്ച് പറഞ്ഞു. ഈ ക്ഷണം നിരാകരിക്കാനുള്ള ഒരു കാരണവും കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ല അത് കൊണ്ടാണ് ഈ വേദിയിലേക്ക് വന്നത്, തന്നെ ഒരുപാട് പേര്‍ക്ക് അറിയാമെന്ന് പലപ്പോഴും താന്‍ ഊറ്റം കൊള്ളാറുണ്ട്. പക്ഷേ തന്നെ അറിയാത്ത ഒത്തിരി പേര്‍ക്ക് യൂസഫലിയെ അറിയാമെന്നും മമ്മൂട്ടി പറഞ്ഞു.

അതേസമയം, സിബിഐ 5 ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോള്‍. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് ചിത്രം ഒരുക്കുന്നത്. സിനിമ പ്രഖ്യാപിച്ച സമയത്ത് തന്നെ ആരാധകര് സി.ബി.ഐയുടെ വരവ് ആഘോഷിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് സിനിമ നിര്‍മിക്കുന്നത്. മുകേഷും സായികുമാറും അടക്കം പഴയ ടീമില്‍ ഉണ്ടായിരുന്നവര്‍ക്ക് പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും പുതുമുഖ അഭിനേതാക്കളും ഈ സിനിമയിലുണ്ട്.

 

 

Rahul

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

15 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago