അടുത്തിരിക്കുന്നത് ഭർത്താവ് ആണോ? അദ്ദേഹത്തെ എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ ? യുവതിയോട് മമ്മൂട്ടി

മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി എല്ലാ കാലത്തും തിളങ്ങി നിൽക്കുന്ന ഒരു പ്രതിഭയാണ്.  പകരം വെക്കാൻ സാധിക്കാത്ത അത്ഭുത പ്രതിഭയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം നടന്ന ഒരു പ്രോഗ്രാമിൽ ഒരു വീട്ടമ്മ മമ്മൂട്ടിയോട് ചോദിച്ച ചോദ്യവും മമ്മൂട്ടി അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. മമ്മൂക്ക സിനിമ അഭിനയം ബോറടിച്ചോ എന്ന ആരാധികയുടെ ചോദ്യത്തിനാണ് മമ്മൂക്ക മറുപടി  നൽകിയത്.

ഇത്രയും വർഷത്തെ തന്റെ ജീവിതത്തിലെ അഭിനയം വെറുത്തോ എന്ന യുവതിയുടെ ചോദ്യത്തിന് മമ്മൂക്ക നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. മമ്മൂക്ക മറുപടിയായി നല്കിയത് ഒരു ചോദ്യം ആയിരുന്നു. ‘അപ്പുറത്തു ഇരിക്കുന്നത് ഭര്‍ത്താവാണോ?’ അതേ എന്ന് യുവതിയുടെ മറുപടി എത്തിയതോടെ ‘എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ?’എന്നായി താരത്തിന്റെ അടുത്ത ചോദ്യം. അതുപോലെയാണ് എനിക്ക് അഭിനയവും എന്നാണ് മമ്മൂട്ടി പറഞ്ഞത്.

അങ്ങനെയൊന്നും ചോദിക്കരുതെന്നും, അഭിനയം ഒരിക്കലും ബോറടിക്കല്ലേ എന്നത് മാത്രമാണ് തന്റെ പ്രാര്‍ത്ഥനയെന്നും മമ്മൂട്ടി വ്യക്തമാക്കി. താരത്തിന്റെ മറുപടിയെ കയ്യടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്. വണ്‍ ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത സിനിമ.

Rahul

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago