തുടക്കകാലത്ത് കരിയറിൽ ഒട്ടേറെ സഹായിച്ച മമ്മൂട്ടിക്കൊപ്പം വീണ്ടും ഒന്നിക്കാൻ ജോജു ജോർജ്. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യം പൃഥ്വിരാജിനെയാണ് പരിഗണിച്ചിരുന്നത്. ഇപ്പോൾ പൃഥ്വിക്ക് പകരം ജോജു എത്തുമെന്നാണ് റിപ്പോർട്ടുകൾ. മേയ് 15നാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ കെ ജോസ്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
പട്ടാളം, ജവാൻ ഒഫ് വെള്ളിമല, ഡബിൾസ് , ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, ബെസ്റ്റ് ആക്ടർ, വജ്രം, ജവാൻ ഒഫ് വെള്ളിമല തുടങ്ങിയ നിരവധി ചിത്രങ്ങൾ ജോജു മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അജയ് വാസുദേവ് സംവിധാനം ചെയ്ത രാജാധിരാജയിൽ മമ്മൂട്ടിയോടൊപ്പം അയ്യപ്പൻ എന്ന മുഴുനീള കഥാപാത്രമായി ജോജു എത്തിയിരുന്നു. ഈ വേഷം താരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായിട്ടുണ്ട്.
വൈശാഖിന്റെ ടർബോ ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. മേയ് 23ന് ചിത്രം റിലീസ് ചെയ്യും. പോക്കിരി രാജാ, മധുരരാജാ എന്നീ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്നു എന്നുള്ളതാണ് പ്രത്യേകത. മിഥുൻ മാനുവൽ തോമസാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. അതേസമയം, കമൽഹാസൻ – മണിരത്നം ചിത്രം തഗ് ലൈഫിൽ ജോജു ജോർജ് അഭിനയിക്കുന്നുണ്ട്. ജോജു ജോർജ് സംവിധായകന്റെ കുപ്പായം അണിയുന്ന പണി ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…