ആ സിനിമയിലെ അഭിനയത്തിന് മമ്മൂട്ടി പ്രതിഫലം വാങ്ങുന്നത് ഭാര്യ സുല്‍ഫത്ത് വിലക്കി..!! കാരണം ഇതായിരുന്നു…

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മമ്മൂട്ടി എന്ന മഹാനടനെ മറി കടക്കാന്‍ മലയാളത്തില്‍ ഇന്നേവരെ മറ്റൊരു നന്‍ പിറന്നിട്ടില്ല എന്നതാണ് സത്യം. ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് വന്ന നടന്‍ പിന്നീട് മലയാളിയുടെ തന്നെ സ്വപ്‌ന നായകന്‍ ആയി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും എന്നും ആരാധകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നവയാണ്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് എത്താന്‍ അദ്ദേഹത്തിന് ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല. മലയാളത്തില്‍ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഭാവാഭിനയവും സൗന്ദര്യവും. ഇപ്പോഴിതാ നടന്‍ മുകേഷ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യമാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്.

 

ശ്രീനിവാസനും മുകേഷും കൂടി നിര്‍മ്മിച്ച ചിത്രമായിരുന്നു കഥപറയുമ്പോള്‍. ഇതില്‍ മമ്മൂട്ടി ഒരു സിനിമാ നടന്‍ ആയി തന്നെയായിരുന്നു അഭിനയിച്ചത്. അശോക് കുമാര്‍ എന്ന സിനിമ താരമായി ആണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം തിയേറ്ററില്‍ വലിയ രീതിയില്‍ ഉള്ള തരംഗമാണ് ഉണ്ടാക്കിയത്. സിനിമ സൂപ്പര്‍ഹിറ്റ് ആകുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രം നിര്‍മ്മിക്കുന്ന സമയത്ത് ശ്രീനിവാസനും മുകേഷും കരുതിയിരുന്നില്ല ചിത്രം ഇത്ര വലിയ വിജയം ആകുമെന്ന്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ ചിത്രം സൂപ്പര്‍ഹിറ്റ് ആകുകയായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നില്ല എന്നാണ് മുകേഷ് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ചിത്രം സൂപ്പര്‍ഹിറ്റ് ആയതോടെ മമ്മൂട്ടി പിണങ്ങിയാലും അദ്ദേഹത്തിന്റെ പ്രതിഫലം അദ്ദേഹത്തിനെ ഏല്‍പ്പിക്കാന്‍ വേണ്ടി മുകേഷും ശ്രീനിവാസനും കൂടി അദ്ദേഹം ഡബ്ബ് ചെയ്തുകൊണ്ടിരുന്ന സ്റ്റുഡിയോയില്‍ അദ്ദേഹത്തെ കാണാന്‍ ആയി എത്തി. എന്നാല്‍ അപ്പോഴും അവര്‍ എത്ര നിര്‍ബന്ധിച്ചിട്ടും മമ്മൂട്ടി പ്രതിഫലം വാങ്ങാന്‍ കൂട്ടാക്കിയില്ല. കാരണം തിരക്കിയപ്പോള്‍ ആണ് അറിഞ്ഞത് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് പ്രതിഫലം വാങ്ങിക്കരുത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ സുല്‍ഫത്ത് അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്ന്. കാരണം ചിത്രത്തില്‍ അശോക് കുമാര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിച്ചത് എങ്കിലും അത് മമ്മൂട്ടിയുടെ കഥ തന്നെ ആയിരുന്നു എന്നും അദ്ദേഹം സൗഹൃദത്തിന് വേണ്ടി എന്തും ചെയ്യുന്ന ആള്‍ ആണെന്നും അത്തരത്തില്‍ ഒരു നല്ല ചിത്രത്തില്‍ അഭിനയിച്ചതിന് ഒരിക്കലും പ്രതിഫലം വാങ്ങരുത് എന്ന് സുല്‍ഫത്ത് പറഞ്ഞിരുന്നു എന്നും പറഞ്ഞ് അദ്ദേഹം ആ പ്രതിഫലം നിരസിക്കുകയായിരുന്നു എന്നാണ് മുകേഷ് പറയുന്നത്.

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago