Film News

കൃഷാന്ദിനൊപ്പം മമ്മൂട്ടിയുടെ അടുത്ത ചിത്രം!! ആകാംക്ഷയോടെ ആരാധകലോകം

മമ്മൂട്ടി ചിത്രം ഭ്രമയുഗം തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. കൊടുമണ്‍ പോറ്റിയെന്ന മെഗാസ്റ്റാറിന്റെ കഥാപാത്രത്തിന് മികച്ച കൈയ്യടിയാണ് തിയ്യേറ്ററില്‍ ലഭിയ്ക്കുന്നത്. അതേസമയം, പുറത്ത് താരത്തിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള സംസാരമാണ് തകൃതിയായി നടക്കുന്നത്.

ആരാധകരെ ആവേശത്തിലാക്കി മെഗാസ്റ്ററാറിന്റെ പുതിയ ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റുകളാണ് സോഷ്യലിടത്ത് നിറയുന്നത്. സംവിധായകന്‍ കൃഷാന്ദിനൊപ്പമാണ് മെഗാസ്റ്റാറിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. ആവാസവ്യൂഹം, വൃത്താകൃതിയിലുള്ള ചതുരം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് കൃഷാന്ദ്.

പുതിയ സയന്റിഫിക് ജോണറിലുള്ള ടൈം ട്രാവല്‍ ചിത്രത്തിലാണ് മമ്മൂട്ടിയുടേതായി അണിയറയിലൊരുങ്ങുന്നത്. സിനിമകളിലൂടെ അത്ഭുതപ്പെടുത്തിയ കൃഷാന്ദ് മമ്മൂട്ടിയെ വെച്ച് അടുത്തതായി എന്താണ് ചെയ്യുന്നത് എന്നാണ് ആരാധക ലോകവും കാത്തിരിക്കുന്നത്.

അതേസമയം, പുതിയ ചിത്രത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സിനിമയെ കുറിച്ചുള്ള താരത്തിന്റെ പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ല. ഭ്രമയുഗം പോലെ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം പിടിക്കാന്‍ സാധ്യതയുള്ളതാവും പുതിയ ചിത്രവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Anu