മമ്മൂട്ടി ചിത്രം ഭ്രമയുഗം തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. കൊടുമണ്‍ പോറ്റിയെന്ന മെഗാസ്റ്റാറിന്റെ കഥാപാത്രത്തിന് മികച്ച കൈയ്യടിയാണ് തിയ്യേറ്ററില്‍ ലഭിയ്ക്കുന്നത്. അതേസമയം, പുറത്ത് താരത്തിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള സംസാരമാണ് തകൃതിയായി നടക്കുന്നത്.
ആരാധകരെ ആവേശത്തിലാക്കി മെഗാസ്റ്ററാറിന്റെ പുതിയ ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റുകളാണ് സോഷ്യലിടത്ത് നിറയുന്നത്. സംവിധായകന് കൃഷാന്ദിനൊപ്പമാണ് മെഗാസ്റ്റാറിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. ആവാസവ്യൂഹം, വൃത്താകൃതിയിലുള്ള ചതുരം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് കൃഷാന്ദ്.
പുതിയ സയന്റിഫിക് ജോണറിലുള്ള ടൈം ട്രാവല്‍ ചിത്രത്തിലാണ് മമ്മൂട്ടിയുടേതായി അണിയറയിലൊരുങ്ങുന്നത്. സിനിമകളിലൂടെ അത്ഭുതപ്പെടുത്തിയ കൃഷാന്ദ് മമ്മൂട്ടിയെ വെച്ച് അടുത്തതായി എന്താണ് ചെയ്യുന്നത് എന്നാണ് ആരാധക ലോകവും കാത്തിരിക്കുന്നത്.
അതേസമയം, പുതിയ ചിത്രത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സിനിമയെ കുറിച്ചുള്ള താരത്തിന്റെ പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ല. ഭ്രമയുഗം പോലെ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം പിടിക്കാന്‍ സാധ്യതയുള്ളതാവും പുതിയ ചിത്രവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…