Film News

‘ഇന്തിയാവിൻ മാപെരും നടികർ’; ‘ഓസ്ലറിൽ’ മമ്മൂട്ടിയുടെ മെഗാ എൻട്രി

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞ ഒരു വാചകമുണ്ടായിരുന്നു . മമ്മൂക്കയുടെ  എൻട്രിയിൽ തീയറ്റർ വെടിക്കും.  ഓസ്‌ലറിന്റെ  പ്രമോഷൻ അഭിമുഖത്തിനിടെയാണ്  ജയറാം ഇങ്ങനെ  പറഞ്ഞത്. ജയറാമിന്റെ  ഈ വാക്കുകൾ  അന്വർത്ഥമാക്കുന്ന മാസ് ഇൻട്രോയാണ് ‘ഇപ്പോൾ അബ്രഹാം ഓസ്‍ലറി’ൽ മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത് . അതിപ്പോൾ പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നുതന്നെ അക്കാര്യം വ്യക്തമാണ്. ‘തീയറ്ററുകൾ ഇളക്കിമറിച്ചുള്ള  ദ മെ​ഗാ എൻട്രി’ എന്നാണ് മമ്മൂട്ടിയുടെ വരവിനെ കുറിച്ച് ആരാധകർ പറയുന്നത്.  എബ്രഹാം ഓസ്‌ലര്‍’ ചിത്രത്തിലെ മമ്മൂട്ടിയുടെ കാമിയോ റോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ താരത്തിന്റെ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നന്ദി അറിയിച്ച് അണിയറപ്രവര്‍ത്തകര്‍. ‘ഇന്തിയാവിന്‍ മാപെരും നടികര്‍..’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ”എബ്രഹാം ഓസ്ലരിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ക്കു നന്ദി. ഓസ്‌ലര്‍നെ അവിസ്മരണീയം ആക്കിയ ഇന്ത്യയുടെ മഹാനടന്‍ മമ്മൂക്കയ്ക്കു നന്ദി. എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

എന്തായാലും അത്അ വരെ ഒരിടത്തും സിനിമയിൽ മമ്മൂട്ടി ഉണ്ടാകുമെന്ന സൂചന നൽകാതിരുന്ന അബ്രഹാം ഓസ്‌ലർ പ്രേക്ഷകരെ  ഞെട്ടിക്കുന്നുണ്ട്. ആദ്യ ദിനം ആദ്യ ഷോകൾ കഴിഞ്ഞപ്പോൾ തന്നെ  അബ്രഹാം  ഓസ്‍ലറിന് മികച്ച പ്രതികരണമാണ്  ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ജയറാമിന്റെ മലയാളത്തിലേക്കുള്ള വൻ തിരിച്ചുവരവാണ് സിനിമയെന്ന് പ്രേക്ഷകർ പറയുന്നു. കഴിഞ്ഞ ദിവസം ജയറാം മമ്മൂട്ടിയെകുറിച്ച പറഞ്ഞ മറ്റൊരുകാര്യം ഓർക്കുകയാണ്. ജീവിതത്തിൽ തന്റെ വല്യേട്ടനാണ് മമ്മൂക്കയെന്നാണ് ജയറാം പറഞ്ഞത്. ജീവിതത്തിലെ എന്റെ എല്ലാ നല്ല മുഹൂർത്തങ്ങളും നല്ല കാര്യങ്ങളും, വിജയങ്ങളും തോൽവിയും എല്ലാം ഷെയർ ചെയ്യുന്ന ആകുന്ന എന്റെ ഒരു വല്യേട്ടൻ. ബിഗ് ബ്രദർ ആയ  മമ്മൂട്ടിയുടെ കൈ പിടിച്ച ജയറാം മലയാളത്തിലേക്ക് തിരികെ എത്തിയിരിക്കുന്നു എന്നന്വ ആരാധകാർപറയുന്നത് . മുൻപും ജയറാം പൊലീസ് വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും അബ്രഹാം ഓസ്‍ലർ എന്ന കഥാപാത്രം എന്നും സ്പെഷ്യൽ ആയിരിക്കുമെന്നും ഇവർ പറയുന്നു. സിനിമയിലെ കഥാപാത്രത്തിന് വേറിട്ട മാനറിസം നല്‍കുന്ന ജയറാമിന്റെ പെര്‍ഫോമന്‍സിന് പ്രേക്ഷകര്‍ 100  മാര്‍ക്കും നല്‍കുന്നു എന്നാണ്  സിനിമ കണ്ട പ്രേക്ഷകരയുടെ അഭിപ്രായം. നില്‍പിലും നടപ്പിലുമടക്കം പൂർണമായും  ജയറാം കഥാപാത്രമായി മാറിയിട്ടുണ്ട്.

ആദ്യപകുതി ജയറാമും, രണ്ടാം പകുതി മമ്മൂട്ടിയും കൊണ്ട് പോയെന്നാണ്‌ പ്രേക്ഷക പ്രതികരണങ്ങൾ . ജഗദീഷിന്‍റെ മറ്റൊരു മികച്ച കഥാപാത്രം കൂടിയാണ് ചിത്രത്തിലേത്. ചിത്രത്തിന്റെ ടെക്കിനിക്കൽ വശത്തിനും ക്യാമറയ്ക്കും ബിജിഎമ്മിനും സം​ഗീതത്തിനും എല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.   മിഥുൻ മുകുന്ദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കാമറ തേനി ഈശ്വറും. മമ്മൂട്ടിയുടെ  ചിത്രമായ നിറക്കൂട്ടിലെ പൂമണമേ എന്ന ഗാനത്തിനും മികച്ച പ്രതികരണമാണന് തീയറ്ററിൽ ലഭിക്കുന്നത്.ആദ്യ ഷോയ്ക്ക് മികച്ച് പ്രതികരണം കിട്ടിയതോടെ ഓസ്‍ലർ കാണാനായി നിരവധി പേരാണ് ടിക്കറ്റുകളെടുക്കുന്നത്. പല തിയറ്ററുകളും ഇതിനോടകം ഹൗസ് ഫുള്ളായി കഴിഞ്ഞു. പ്രത്യേകിച്ച് നൈറ്റ് ഷോകൾക്ക്.ബുക്ക്അ മൈ ഷോ ആപ്പിളും ട്രെൻഡിങ്ഞ്ചാം ലിസ്റ്റിലാണ് ഓസ്‌ലർ .ഇക്കഴിഞ്ഞ ഒരു മണിക്കൂറിൽ ഏഴായിരത്തോളം ടിക്കെറ്റ് ആണ് വിട്ടു പോയത്. അഞ്ചാം  പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡോ. രൺധീർ കൃഷ്ണനാണ്. ‘‘അഞ്ചാം പാതിര’ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ ഒരുക്കിയ ഗംഭീര ചിത്രം എന്നാണ് തിയേറ്ററില്‍ നിന്ന് ഇറങ്ങുന്ന പ്രേക്ഷകര്‍ പറയുന്നത്.

Sreekumar R