മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആന്‍ഡ് വൈറ്റിലെത്തുന്ന ഹൊറര്‍ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവനാണ്. ആരാധകലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
മമ്മൂട്ടിയുടെ കഥാപാത്രം ഒരു ചാരുകസേരയില്‍ ഇരിക്കുന്ന തരത്തിലാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. പഴയ ഒരു തറവാടിന്റെ അകത്തളത്തില്‍ ചാരുകസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. വേറിട്ട ഭാവത്തിലും രൂപത്തിലും മമ്മൂട്ടി തിളങ്ങുന്ന പോസ്റ്റര്‍ വൈറലായിക്കഴിഞ്ഞു. ചിത്രത്തിലെ പോസ്റ്ററുകളും ടീസറുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഹിറ്റ് ചിത്രം ‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന് ഒരുക്കുന്ന ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ വില്ലനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. അര്ജുന് അശോകനാണ് ചിത്രത്തില്‍ നായകനാവുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്, അര്ജുന് അശോകന്, അമാല്‍ഡ ലിസ് എന്നിവരാണ് ‘ഭ്രമയുഗ’ത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്കായി മാത്രം ആരംഭിച്ച പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ‘ഭ്രമയുഗം’ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈനോട്ട് സ്റ്റുഡിയോയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ഷെഹ്നാദ് ജലാലാണ് ‘ഭ്രമയുഗ’ത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം ഷഫീഖ് മുഹമ്മദ് അലിയും കൈകാര്യം ചെയ്യുന്നു. ക്രിസ്റ്റോ സേവ്യറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ : ജോതിഷ് ശങ്കര്‍, കലാസംവിധാനം : ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ : ജയദേവന് ചക്കടത്ത്, സൗണ്ട് മിക്സ് : എം ആര് രാജകൃഷ്ണന്, മേക്കപ്പ് : റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം : മെല്‍വി ജെ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ രീതിയിലാണ് എത്തുന്നത്. മമ്മൂട്ടിയുടെ ഗംഭീര കഥാപാത്രവും പ്രകടനവും ടീസര്‍ അരക്കിട്ടുറപ്പിക്കുന്നുണ്ട്. ഫെബ്രുവരി 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.