മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്. വ്യത്യസ്തമായ കഥയും ആഖ്യാനവും കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് റോഷാക്ക്. നിസാം ബഷീര്‍ ആണ് റോഷാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. റോഷാക്കിന്റെ വന്‍ വിജയം അബുദാബിയില്‍ ആഘോഷമാക്കിയിരിക്കുകയാണ് മമ്മൂട്ടി.
അബുദാബി ഡാല്‍മ മാളിലാണ് റോഷാക്കിന്റെ വിജയാഘോഷം നടന്നത്. മാസ് ലുക്കില്‍ എത്തിയ മമ്മൂട്ടിയെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് മെഗാതാരത്തിനെ കാണാനെത്തിയത്.
നടി ഗ്രേസ് ആന്റണി, ജോര്‍ജ്, ഷറഫുദ്ദീന് തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം സിനിമയെ പ്രതിനിധീകരിച്ചു കൊണ്ട് ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. റോഷാക്കിലെ വീഡിയോ ഗാനവും പരിപാടിയില്‍ റിലീസ് ചെയ്തിട്ടുണ്ട്.
‘റോഷാക്ക് വലിയൊരു വിജയമാക്കിയത് പ്രേക്ഷകരാണ്. സിനിമ വളരുന്നത് പ്രേക്ഷകരിലൂടെയാണ്. അവരാണ് സിനിമയെ നയിക്കുന്നത്. സിനിമ ഏത് ദിശയിലേക്ക് സഞ്ചരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
ഏത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നതും പ്രേക്ഷകരാണ്. കാരണം അവരാണ് സിനിമ എന്ന കലയോട് കൂടുതല്‍ അടുത്ത് നില്ക്കുന്നവര്. ഉത്തരവാദിത്വത്തോടെ സിനിമ കാണുകയും വിലയിരുത്തുകയും ചെയ്യുന്നവരാണ് മലയാളി പ്രേക്ഷകര്‍’എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്നു മാത്രം ആദ്യ ആഴ്ചയില്‍ തന്നെ റോഷാക്ക് നേടിയത് 9.75 കോടിയാണ്. ഈ കാലയളവില്‍ തന്നെ ആഗോള മാര്‍ക്കറ്റിലും ചിത്രം
20 കോടി കലക്ഷന്‍ നേടി.
ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.
ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനിയാണ് റോഷാക്ക് നിര്‍മ്മിക്കുന്നത്.
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…