മമ്മൂട്ടി – വൈശാഖ് ടീം വീണ്ടും ഒന്നിക്കുന്ന ടർബോ പ്രഖ്യാപിച്ചത് മുതൽ തന്നെ ആരാധകർ ആവേശത്തിലാണ്. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ എന്നത് കൊണ്ട് തന്നെ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. ഇപ്പോൾ ടർബോയിലെ ഫൈറ്റ് സീനിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയെയും രാജ് ബി ഷെട്ടിയെയും വീഡിയോയിൽ കാണാം. തന്നെ ആക്രമിക്കാൻ വരുന്നവരെ എതിർത്ത് തോൽപ്പിക്കുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ ഉള്ളത്.
കഴിഞ്ഞ ദിവസം സംവിധായകൻ വൈശാഖ് പങ്കുവച്ച ഫോട്ടോയും വൈറൽ ആയിരുന്നു. ചൈനക്കാരായ ഫൈറ്റേഴ്സിന് ഒപ്പമുള്ളതായിരുന്നു ഫോട്ടോ. ടർബോ എന്ന ഹാഷ്ടാഗ് മാത്രം നൽകിയാണ് സംവിധായകൻ ചിത്രം പോസ്റ്റ് ചെയ്തത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്.
‘അനിയൻ കുട്ടൻമാരുടെ പൂണ്ട് വിളയാട്ടം കാണാം, ഇത് പൊളിക്കും, ഇക്കയോട് മുട്ടാൻ ഈ പിള്ളേരൊന്നും പോരാ മോനെ, Turbo jose കിണ്ണം കാച്ചിയ അടിയാണല്ലോ പടത്തിൽ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ആക്ഷൻ- കോമഡി ചിത്രമാണ്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…