ഭ്രമയുഗം കണ്ട് ത്രിൽ അടിച്ചിരിക്കുന്ന പ്രേക്ഷകരെ സന്തോഷത്തിന്റെ മറ്റൊരു വാർത്ത അറിയിച്ച് നടൻ മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് പുറത്ത് വിട്ടിട്ടുള്ളത്. നൂറോളം ദിവസം നീണ്ടുനിന്ന ഷൂട്ടിന് പാക്കപ്പ് ആയ വിവരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മമ്മൂട്ടി അറിയിക്കുകയായിരുന്നു. ടർബോ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോകളും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.
വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ടർബോ. നൂറ് ദിവസം ഷൂട്ടിങ്ങുള്ള ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസിന്റേതാണ്. മമ്മൂട്ടി കമ്പനി ആണ് നിർമ്മാണം. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ടർബോ ഒരു അക്ഷൻ- കോമഡി എൻറർടെയ്നർ ആയിരിക്കുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ തുറന്നു പറഞ്ഞിരുന്നു. അതേസമയം, മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും അഭിനയിക്കുന്നുണ്ട്. ടോളിവുഡ് താരം സുനിലും ചിത്രത്തിൻറെ ഭാഗമാണ്.
വിഷ്ണു ശർമ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ജസ്റ്റിൻ വർഗീസ് ആണ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈൻ ഷാജി നടുവേൽ, കോ ഡയറക്ടർ ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മമ്മൂട്ടി കമ്പനിയാണ് നിർമാണം. ഇവരുടെ ആദ്യ ആക്ഷൻ എൻറർടെയ്നർ കൂടിയാണിത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…