സോഷ്യല്‍ മീഡിയയെ കത്തിച്ച മെഗാസ്റ്റാറിന്റെ പുത്തന്‍ ലുക്കിന് പിന്നില്‍ ഷാനി ഷകി!!

Follow Us :

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയെ കത്തിച്ചൊരു ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂക്കയുടെ പുത്തന്‍ ലുക്ക്. വെള്ള ടീഷര്‍ട്ടും ബ്ലൂ ജീന്‍സും അണിഞ്ഞ് തലയില്‍ കൗബോയ് ഹാറ്റും കണ്ണടയും ധരിച്ചു നില്‍ക്കുന്ന താരത്തിന്റെ ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്. മെഗാസ്റ്റാറിന്റെ വൈറല്‍ ചിത്രത്തിന് പിന്നാല്‍ പതിവുപോലെ ഷാനി ഷകിയാണ്.

താരരാജാക്കന്മാരെ അടാറ് ലുക്കില്‍ പകര്‍ത്തുന്നതാണ് ഷാനി സ്‌റ്റൈല്‍. മമ്മൂട്ടിയും മഞ്ജുവാര്യറും ദുല്‍ഖറും ഉള്‍പ്പടെ മലയാള സിനിമാതാരങ്ങളുടെ വൈറലായ പല ചിത്രങ്ങള്‍ക്കും പിന്നിലെ ക്യാമറയും ഷാനി ഷാക്കിയുടേതാണ്.

ഫോട്ടോഗ്രാഫറായി തുടങ്ങി മലയാള സിനിമാലോകത്ത് തന്നെ സ്വന്തമായി ഇടം കണ്ടെത്തിയയാളാണ് ഷാനി ഷാക്കി. ഫോട്ടോഗ്രാഫറും സ്റ്റൈലിസ്റ്റും നടനും തിരക്കഥാകൃത്തുമൊക്കെയാണ് ഷാനി. പടവെട്ട്, ലളിതം സുന്ദരം, രാമലീല, കിംഗ് ലയര്‍, ടൂ കണ്‍ട്രീസ്, സ്പാനിഷ് മസാല, മായാമോഹിനി, ബെസ്റ്റ് ആക്റ്റര്‍, ബിഗ് ബി, ഗോള്‍ തുടങ്ങി അനവധി ചിത്രങ്ങളില്‍ നിശ്ചല ഛായാഗ്രാഹകനായിരുന്നു. നി കൊ ഞാ ചാ, കസിന്‍സ്, ബി ടെക്ക്, 100 ഡെയ്‌സ് ഓഫ് ലവ്, അച്ഛാ ദിന്‍, പടവെട്ട്, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ആദ്യമായി മമ്മൂക്കയുടെ ചിത്രമെടുക്കുന്നത് മമ്മൂക്കയുടെ തന്നെ ക്യാമറ ഉപയോഗിച്ചിട്ടാണെന്നും ഷാനി മുന്‍പ് പറഞ്ഞിട്ടുണ്ട്. മമ്മൂക്കയുടെ കൈയില്‍ നിന്ന് ഒരു ക്യാമറ താന്‍ വാങ്ങിയിട്ടുണ്ട്, അതിപ്പോഴും തന്റെ കൈയിലുണ്ടെന്നും ഷാനി പറയുന്നു.

മമ്മൂട്ടി തന്നെയാണ് തന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. റാമ്പ്‌ളര്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ തന്നെ കമന്റുകളുടെ പൂരമായിരുന്നു. ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാരെ കൂടി ഓര്‍ക്കണേ മമ്മൂക്ക… എന്നൊക്കെയായിരുന്നു യുവാക്കളുടെ രോദനം.