അച്ചായനായി വീണ്ടും മമ്മൂട്ടി എത്തുമ്പോ ഒരു വമ്പൻ സ‍ർപ്രൈസ്; നന്നായി വിയ‍ർക്കേണ്ടി വരും, വരുന്നത് ചിലറക്കാരല്ല!

ആർഡിഎക്സിലെ സ്റ്റണ്ട് സീനുകളിലൂടെ പൊടിപാറ്റിയ ഇരട്ട സഹോദരന്മാർ മമ്മൂട്ടിയുമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‍സായ അൻപറിവായിരുന്നു ആർഡിഎക്സ് സിനിമയുടെ ജീവവായു. മലയാളത്തിൽ മുമ്പും ഇവർ സ്റ്റണ്ട് സീനുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആർ‍ഡിഎക്സ് ഒരു വേറിട്ട അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ആക്ഷൻ കൊറിയോഗ്രാഫിയിൽ തിളങ്ങി നിൽക്കുന്ന ഇരട്ട സഹോദരൻമാരായ അൻപറിവ് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണ് റിപ്പോർട്ട്.

മമ്മൂട്ടി വീണ്ടും അച്ചായൻ വേഷത്തിലെത്തുന്ന ചിത്രത്തിനു വേണ്ടിയാണ് അൻപറിവ് സ്റ്റണ്ട് സീനുകൾ ഒരുക്കുക. ആക്ഷൻ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം മോഹൻലാലിന്റെ പുലിമുരുകനിലൂടെയും മമ്മൂട്ടിയുടെ മധുരരാജയിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ വൈശാഖാണ്. അൻപറിവ് എത്തുമ്പോൾ ചിത്രത്തിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ തന്നെ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അൻപുമണി, അറിവുമണി എന്നീ ഇരട്ട സഹോദരൻമാരാണ് അൻപറിവ് എന്ന പേരിൽ ബോളിവുഡിൽ വരെ തരം​ഗമായി എത്തി നിൽക്കുന്നത്.

കെജിഎഫ്‍: ചാപ്റ്റർ ഒന്നിലൂടെ ദേശീയ അവാർഡും അൻപറിവ് നേടിയിരുന്നു. ഇടിപ്പടമായി എത്തി ആർഡിഎക്സിന്റെ ആക്ഷൻ രംഗങ്ങളും കൊറിയോഗ്രാഫി ചെയ‍്‍തത് അൻപറിവായിരുന്നു. കെജിഎഫ്: ചാപ്റ്റർ 2, വിക്രം സിനിമകളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറായ അൻപറിവാണ് റിലീസ് ചെയ്യാനുള്ള സലാർ, ലിയോ, അയലാൻ, കൽക്കി 2898 എഡി എന്നിവയുടെയും ആക്ഷൻ ഡയറക്ടർമാർ. വിക്രമിന് ശേഷം ലിയോയിലൂടെ ഇരുവരും തരം​ഗം സൃഷ്ടിക്കുമെന്നാണ് കോളിവുഡ് സിനിമ ലോകത്ത് നിന്ന് വരുന്ന വാർത്തകൾ.

Gargi

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

7 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago