മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് ആദ്യമായി ചിത്രം
സംവിധാനം ചെയ്യുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളാണ് വരുന്നത്. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുക. ഡിസംബര്‍ രണ്ടാം വാരം സിനിമയുടെ ഷൂട്ട് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’, നിസാം ബഷീറിന്റെ ‘റോഷാക്ക്’, ജോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍’ എന്നീ സിനിമകളാണ് മമ്മൂട്ടി കമ്പനിയുടെ ബാനര്‍ ഒരുക്കിയത്.
മമ്മൂട്ടി-നയന്‍താര ചിത്രം ‘പുതിയ നിയമ’ത്തിലൂടെയാണ് റോബി വര്‍ഗീസ് ഛായാഗ്രാഹകനായത്. ശേഷം ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന മമ്മൂട്ടി ചിത്രത്തിന്റെയും ‘ക്യാപ്റ്റന്‍’, ‘ലവ് ആക്ഷന്‍ ഡ്രാമ’, ‘വെള്ളം’ എന്നിവയുടെയും ക്യാമറയും റോബി വര്‍ഗീസ് ആയിരുന്നു.
അതേസമയം കാതലിന്റെ സ്വിച്ച് ഓണ്‍ കഴിഞ്ഞ ദിവസം കാക്കനാട് വെച്ച് നടന്നിരുന്നു. തെന്നിന്ത്യന്‍ താരം ജ്യോതിക മമ്മൂട്ടിക്കൊപ്പമെത്തുന്ന ആദ്യ ചിത്രമാണിത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. 2009ല്‍ ഇറങ്ങിയ ‘സീതാകല്യാണം’ത്തിലാണ് ജ്യോതിക അവസാനമായി ചെയ്ത മലയാള ചിത്രം.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…