മമ്മൂട്ടിയോ മോഹൻലാലോ ഒന്നാമൻ? ഏറ്റവും ജനപ്രീതിയുള്ള അഞ്ച് താരങ്ങൾ ആരൊക്കെ?

സിനിമാതാരങ്ങളുടെ ജനപ്രീതിയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവുന്നത്  വളരെ സാധാരണമായ  കാര്യമാണ്. എന്നാൽ അഭിനയിക്കുന്ന ചിത്രങ്ങളുടെ വിജയപരാജയങ്ങളാണ്  പ്രധാനമായും അതിനെ  സ്വാധീനിക്കാറ്. ഇപ്പോൾ മമ്മൂട്ടിയോ മോഹൻലാലോ ഇവരിലെ ആര് മുന്നിൽ  എന്ന ചോദ്യ ഉയരുമ്പോൾ തന്നെ ഫാൻഫികറ് ഉണ്ടാകും. കാര്യം എന്തൊക്കെയായാലും  അഭിനയത്തിന്റെ കാര്യത്തിലായാലും ജനപ്രീതിയുടെ കാര്യത്തിലായാലും ഈ രണ്ട് താരങ്ങള്‍ കഴിഞ്ഞിട്ട് മാത്രമാണ് കേരളീയർക്ക് മറ്റേതൊരു നടനേയും പരിഗണിക്കാന്‍ സാധിക്കൂ. അഭനയിക്കുന്ന സിനിമകളുടെ വിജയ പരാജയങ്ങളാണ് ഒരോ നടന്റേയും ജനപ്രീതി നിശ്ചയിക്കുന്നത്. എന്നാല്‍ ഇവർ രണ്ടുപേരുടേയും കാര്യത്തില്‍ അത് അങ്ങനെയല്ലെന്ന് പറയേണ്ടി വരും. തുടർച്ചയായി അഞ്ചോ ആറോ സിനിമകള്‍ പരാജയപ്പെട്ട  ഒരു താരത്തിന്റെ  അടുത്ത സിനിമ  വരുമ്പോള്‍ സ്വാഭാവികമായും തിയേറ്ററിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകും. എന്നാല്‍ മമ്മൂട്ടിയേയും മോഹന്‍ലാലിന്റേയും സിനിമയാണെങ്കില്‍ എത്ര പരാജയങ്ങള്‍ക്ക് ശേഷവും കാണാന്‍ തിയേറ്ററില്‍ ആളുകളുണ്ടാവും എന്നതാണ് സത്യം. അത്രയേറെയാണ്  ജനപ്രീതി. പ്രത്യേകിച്ച് മോഹൻലാലിന്റെ . ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ എലോണിനു മുൻപുള്ള ഒട്ടു മിക്ക സിനിമകളും പൊട്ടിപ്പാളീസ് ആയിട്ടും ഫൻബേസിൽ മുന്നിൽ തന്നെയാണ്. മോഹൻലാലിൻറെ അപ്കമിംഗ് പ്രോജക്ടുകളിലാണ് അവരുടെ പ്രതീക്ഷ.  പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സിന്‍റെ മലയാളത്തിലെ നായക നടന്മാരുടെ ഏറ്റവും പുതിയ ജനപ്രിയ ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ജനപ്രീതിയില്‍ മുന്നിലുള്ള അഞ്ച് നായക നടന്മാരുടെ ലിസ്റ്റ് ആണ് അവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.സെപ്റ്റംബറിലെ ലിസ്റ്റ് ആണിത്. അതിൽ ഒന്നാം സ്ഥാനത്ത് മോഹന്‍ലാലും  രണ്ടാമത് മമ്മൂട്ടിയുമാണ്. മൂന്നാമത് ടൊവിനോ തോമസും നാലാമത് ദുല്‍ഖര്‍ സല്‍മാനും അഞ്ചാമത് ഫഹദ് ഫാസിലും. ഓഗസ്റ്റ് മാസത്തില്‍ ഓർമാക്സ് പുറത്ത് വിട്ട ലിസ്റ്റിലും താരങ്ങളുടെ സ്ഥാനങ്ങള്‍ ഇതുപോലെ തന്നെയായിരുന്നു. ഏജന്‍സിയുടെ ഇതുവരേയുള്ള മലയാളത്തിലെ ജനപ്രിയ താരങ്ങളുടെ പട്ടികയിലെല്ലാം മോഹന്‍ലാല്‍ ഒന്നാമതും മമ്മൂട്ടി രണ്ടാമതുമായിരുന്നു. നേരത്തെ പറഞ്ഞത്സ പോലെ സമീപകാലത്ത് ഹിറ്റുകള്‍ കുറവായിരുന്ന മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫി പ്രേക്ഷകാവേശം സൃഷ്ടിക്കുന്നതാണ്.

ജീത്തു ജോസഫിന്‍റെ നേര്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, മോഹന്‍ലാലിന്‍റെ തന്നെ സംവിധാന അരങ്ങേറ്റമായ ബറോസ്, പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം വൃഷഭ, ലൂസിഫര്‍ രണ്ടാം ഭാഗമായ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍, ജീത്തു ജോസഫിന്‍റെ റാം എന്നിങ്ങനെയാണ് മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫി. അതേസമയം സിനിമകളുടെ തെരഞ്ഞെടുപ്പില്‍ എപ്പോഴും പരീക്ഷണാത്മകത പുലര്‍ത്താറുള്ള മമ്മൂട്ടി കരിയറിലെ മികച്ച കാലത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ കണ്ണൂര്‍ സ്ക്വാഡ് നേടിയ വിജയത്തിന്‍റെ ആഹ്ലാദത്തിലാണ് അദ്ദേഹം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 75 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. മൂന്നാം വാരം പിന്നിടുമ്പോഴും മെച്ചപ്പെട്ട തീയറ്റർ ആക്യുപെന്സീ ആണ് ചിത്രത്തിനുള്ളത്. അതേസമയൂയം   തമിഴ് സിനിമയിലേക്ക് വരുമ്പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ദളപതി വിജയ് ആണ്. രണ്ടാം സ്ഥാനത്തുള്ളത്  അജിത്തും മൂന്നാം സ്ഥാനത്ത് സൂര്യയുമാണ്. ജയിലറിലൂടെ വമ്പന്‍ തിരിച്ച് വരവ് നടത്തിയ രജനീകാന്ത് പക്ഷെ  നാലാം സ്ഥാനത്ത് ആണുള്ളത് . ജനുവരിയിലെ ലിസ്റ്റ് പ്രകാരം കമൽ ഹാസൻ അഞ്ചാം സ്ഥാനത്തായിരുന്നെങ്കില്‍ ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് ധനുഷ് എത്തിയതോടെ കമൽഹാസന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴാം സ്ഥാനത്തായിരുന്ന ശിവകാർത്തികേയൻ ഇത്തവണ ഒൻപതാം സ്ഥാനത്തായപ്പോള്‍ വിക്രം ഏഴാമത് എത്തി. ഒന്‍പതാം സ്ഥാനത്ത് നിന്നും വിജയ് സേതുപതി എട്ടാമത് എത്തിയപ്പോള്‍ കാർത്തിയാണ് പത്താം സ്ഥാനത്ത്. തമിഴ് നടിമാരില്‍ നയന്‍താരയാണ് ജനപ്രീതിയില്‍ ഒന്നാമത് നില്‍ക്കുന്നത്. പട്ടികയില്‍ രണ്ടാമത് സാമന്തയും മൂന്നാമത് തൃഷയുമാണ്.

Sreekumar

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

35 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago