കോടി ക്ലബിന് തുടക്കമിട്ട മമ്മൂട്ടി; മലയാള സിനിമയിലെ റെക്കോർഡുകൾ

ഒരു  സിനിമയുടെ വിജയത്തിന്റെ അളവുകോല്‍ നിലവില്‍ ബോക്സ് ഓഫീസ് കണക്കുകളുമാണ്.  ഇന്ത്യയില്‍ ഇന്ന് രണ്ടായിരം കോടി കളക്ഷൻ റെക്കോര്‍ഡില്‍ എത്തിനില്‍ക്കുകയാണ് ആ കണക്കുകള്‍. മലയാളത്തില്‍ 2023ല്‍ 200 കോടി കളക്ഷൻ റെക്കോര്‍ഡ് സ്വന്തമാക്കിയത് ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018 ആണ്. എന്നാൽ  കോടി ക്ലബിലെത്തിയ മലയാളത്തിലെ ആദ്യ സിനിമ പ്രദര്‍ശനത്തിന് എത്തിയത് 1987ലാണ്. മമ്മൂട്ടി നായകനായ ന്യൂ ഡെല്‍ഹിയാണ് ആ ചിത്രം. ജോഷിയുടെ സംവിധാനത്തിലുള്ള ചിത്രം അക്കാലത്തെ വൻ ഹിറ്റുമായിരുന്നു. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടപ്പോള്‍ വൻ തിരിച്ചുവരവുമായിരുന്നു മമ്മൂട്ടിക്കും ജോഷിക്കും ന്യൂ ഡെല്‍ഹി. ആദ്യമായി മലയാളത്തില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടിയത് ന്യൂ ഡെല്‍ഹിയാണ് എന്ന് ജോഷി തന്നെയാണ് മുമ്പ്  ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.തുടര്‍ പരാജയങ്ങളാല്‍ മമ്മൂട്ടി നിരാശയിലായിരുന്നപ്പോഴാണ് തങ്ങള്‍ ന്യൂ ഡെല്‍ഹി ആലോചിക്കുന്നത് എന്ന് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു. ആദ്യമായി മലയാളത്തില്‍ നിന്ന് 25 കോടി നേടിയതും മമ്മൂട്ടി നായകനായ ഒരു ചിത്രമാണ്. 2005ല്‍ പുറത്തിറങ്ങിയ രാജമാണിക്യമാണ് 25 കോടിയില്‍ അധികം നേടി റെക്കോര്‍ഡിട്ടത്. 2005ലെ വമ്പൻ ഹിറ്റും രാജമാണിക്യമായിരുന്നു. മമ്മൂട്ടിയെ നായകനാക്കി അൻവര്‍ റഷീദ് സംവിധാനം ചെയ്‍ത രാജമാണിക്യം മലയാളത്തിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളില്‍ ഒന്നുമാണ്.

അതേസമയം  മോഹൻലാൽ എന്ന താരത്തിനുള്ള ജനപ്രീതി മറ്റ് ഒരു മലയാള നടനും അവകാശപ്പെടാനില്ലെന്നതാണ് വസ്തുതയെന്ന് ബോക്സ് ഓഫീസിൽ  കണക്കുകൾ പറയുംന്നത് . തീയേറ്ററുകളിലെ പ്രദർശന ദിനങ്ങളുടെ എണ്ണം നോക്കി വിജയത്തിൻറെ തോത് വിലയിരുത്തിയ കാലത്തുനിന്നും മലയാളസിനിമ കോടി ക്ലബ്ബുകളിലേക്ക് പ്രവേശിച്ചപ്പോഴും മോഹൻലാൽ ഓണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മലയാളത്തിൽ സംഭവിച്ച മൂന്ന് പ്രധാന ഇൻഡസ്ട്രി ഹിറ്റുകളിലും നായകൻ മോഹൻലാൽ ആയിരുന്നു. മലയാള സിനിമ  വ്യവസായത്തെ അടിമുടി ഉണർത്താൻ കെൽപ്പുള്ള  അത്തരമൊരു വിജയത്തിനായി മലയാളസിനിമാലോകം ഏറെ ആഗ്രഹിച്ച കാലത്താണ് ജീത്തു ജോസഫിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ദൃശ്യം  എത്തുന്നത്. 2013ലെ ക്രിസ്‍മസ് റിലീസായി എത്തിയ സിനിമ ഒരു വ്യവസായം എന്ന നിലയിൽ മലയാളസിനിമയ്ക്ക് ഒരു വലിയ ഇടവേളയ്ക്കു ശേഷം ആത്മവിശ്വാസം പകർന്ന ചിത്രമായി മാറി. സസ്പെൻസ് ഒളിപ്പിച്ചുവെച്ച് വലിയ പരസ്യ പ്രചരണമൊന്നുമില്ലാതെ എത്തിയ ചിത്രം പതിയെ തീയേറ്ററുകൾ പിടിച്ചു.  തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെ വീണ്ടുമെത്തിച്ച ചിത്രമായിരുന്നു ദൃശ്യം. മൂന്ന് വർഷത്തിനിപ്പുറം മറ്റൊരു മോഹൻലാൽ ചിത്രം അടുത്തൊരു നാഴികക്കല്ല് സ്വന്തമാക്കി. ബോളിവുഡിലും തെലുങ്കിലും തമിഴിലുമൊക്കെ മാത്രം കേട്ടിരുന്ന 150 കോടി ക്ലബ്ബ് എന്ന ബോക്സ് ഓഫീസ് വിജയത്തിലേക്ക് ആദ്യമായെത്തിയ മലയാളസിനിമ. വൈശാഖിൻറെ സംവിധാനത്തിൽ മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച പുലിമുരുകൻ  ആയിരുന്നു ചിത്രം. ദീർഘകാലത്തെ പ്രൊഡക്ഷന് ശേഷമെത്തിയ ചിത്രം സംവിധായകനോ നിർമ്മാതാവോ പ്രതീക്ഷിച്ചതിൻറെ അപ്പുറത്തേക്ക് നീങ്ങി. 50 കോടി, 100 കോടി എന്നൊക്കെയുള്ള സംഖ്യകൾ പോസ്റ്ററുകളിലേക്ക് ആത്മവിശ്വാസത്തോടെ ആദ്യമായി ചേർത്ത ചിത്രവും പുലിമുരുകനാണ്.  നഗര, ഗ്രാമ വ്യത്യാസമില്ലാതെ റിലീസ് ചെയ്ത് ഒന്നര മാസത്തിന് ശേഷവും തീയേറ്ററുകൾക്കു മുന്നിൽ പ്രേക്ഷകരുടെ നീണ്ട ക്യൂ കാണാമായിരുന്നു.

പിൽക്കാല മലയാള സിനിമയുടെ കാൻവാസ് വികസിപ്പിച്ചതിൽ നിർണ്ണായക സ്ഥാനമുള്ള ചിത്രമായി പുലിമുരുകൻ മാറി. മലയാള സിനിമയുടെ വിപണി വികസിപ്പിച്ചതിൽ പുലിമുരുകൻറെ തുടർച്ചയാണ് മൂന്ന് വർഷത്തിന് ശേഷമെത്തിയ ലൂസിഫർ . മലയാള സിനിമയ്ക്ക് എത്ര വളരാം എന്നത് ഉദാഹരണസഹിതം വിശദീകരിച്ച ചിത്രം. ഓവർസീസ് റൈറ്റ്സ് എന്നത് ഗൾഫ് വിതരണാവകാശം മാത്രമായിരുന്ന കാലത്തുനിന്ന് മാറിയിരുന്നെങ്കിലും മലയാളി സാന്നിധ്യമുള്ള പല വിദേശ രാജ്യങ്ങളിലും മലയാള സിനിമാ റിലീസുകൾ അന്യമായിരുന്നു. പക്ഷേ അത്തരം പല മാർക്കറ്റുകളിലേക്കും ലൂസിഫർ കടന്നുകയറി. ഡിജിറ്റൽ റൈറ്റ്സിലും ചിത്രം നേട്ടമുണ്ടാക്കി. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്ന നിലയ്ക്ക് റിലീസിന് മുൻപേ ഉണ്ടായിരുന്ന ഹൈപ്പ് മാർക്കറ്റ് ചെയ്തതിൻറെ വിജയമായിരുന്നു ലൂസിഫർ നേടിയത്. അതിന്റെ  ഫലമായി  മലയാള സിനിമ ആദ്യമായി 200 കോടി ക്ലബ്ബിൽ കയറി . കൊമേർഷ്യൽ ഹിറ്റടിക്കാൻ വേണ്ടി  മോഹൻലാലിൻറേതായി ഇനിയും സിനിമകൾ  പുറത്തുവരാനുണ്ട്. മലയ്‌ക്കൊറ്റയ് വാലിബൻ ,  മോഹൻലാലിൻറെ സംവിധാന അരങ്ങേറ്റമായ ബറോസ്, ലൂസിഫറിൻറെ രണ്ടാംഭാഗമായ എമ്പുരാൻ തുടങ്ങിയവയൊക്കെ മലയാളം ബോക്സ് ഓഫീസിൽ ഭാരമുള്ള  സംഖ്യകൾ ഏഴുതിച്ചേർക്കുമെന്ന് പ്രതീക്ഷിക്കാം

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

17 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

26 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

32 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

40 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago