എന്റെ സുന്ദരൻ സ്റ്റാർ ആണദ്ദേഹം! അന്ന് ഞാൻ പറഞ്ഞ കാര്യം  അനുസരിച്ചപ്പോൾ അതിശയം തോന്നി,മമ്മൂട്ടി

മലയാള സിനിമയുടെ കാരണവർ എന്ന് പറയുന്ന  നടൻ ആണ് മധു, ഇപ്പോൾ നടൻ മമ്മൂട്ടി മധുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഇപ്പോൾ നവധിയിലേക്ക് കടക്കുന്ന അദ്ദേഹത്തിനെ ആദ്യം തന്നെ ആയുർ ആരോഗ്യ ആശംസകൾ നേരുന്നു, അദ്ദേഹം എന്റെ സുന്ദരൻ സ്റ്റാർ ആണ് മമ്മൂട്ടി പറയുന്നു.ഈ നവതിയിലും തലയെടുപ്പോടു കൂടിയാണദ്ദേഹം നിലകൊള്ളുന്നത്.

ജീവിതത്തെ വളരെ ലാഘവത്തോടെ ആണ് അദ്ദേഹം കാണാറുള്ളത്. അദ്ദേഹത്തിനോട് സംസാരിക്കുമ്പോൾ തന്നെ അറിയാം അദ്ദേഹത്തിന്റെ മാന്യത, അത് ആ വാക്കുകളിലും, പ്രവർത്തിയിലും കാണാൻ സാധിക്കും, അടുത്തിടെ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ പറഞ്ഞു തലയിൽ നിറയെ മുടിയുണ്ട് പിന്നെ എന്തിനാണ് ഡൈ ചെയ്യുന്നതെന്ന്, അദ്ദേഹം ഞാൻ പറഞ്ഞത് അനുസരിച്ചു അതിൽ എനിക്ക് വലിയ അത്ഭുതമാണ് തോന്നിയത്.

അദ്ദേഹം  പിന്നീട് ഡൈ അടിച്ചിട്ടില്ല, ഞാൻ ആറിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. എന്റെ നാടായ ചെമ്പിനടുത്തു കാട്ടുപൂക്കളുടെ ഷൂട്ടിംഗ് സമയത്താണ് കാണുന്നത്. അന്ന് അദ്ദേഹത്തെ കാണാൻ വള്ളത്തിൽ ആണ് പോകുന്നത്,പക്ഷെ അദ്ദേഹം ഞങ്ങളുടെ വള്ളത്തിൽ അപ്രതീഷിതമായി കയറി , അന്നെന്റെ ത്രിൽ പറഞ്ഞറിയിക്കാൻ കഴിയില്ല മമ്മൂട്ടി പറയുന്നു.

 

Suji