മമ്മൂക്ക ഇത്ര സിമ്പിളോ!! റോഷാക്കിന്റെ പ്രൊമോഷന് താരം ധരിച്ച ഷര്‍ട്ടിന്റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

താരങ്ങള്‍ മാത്രമല്ല, യുവാക്കളും ബ്രാന്‍ഡഡ് വസ്തുക്കള്‍ക്ക് പിറകെയാണ്. വസ്ത്രങ്ങള്‍ മുതല്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നതെല്ലാം ബ്രാന്‍ഡ് ലേബല്‍ തപ്പുകയാണ് പതിവ്. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി പ്രായം റിവേഴ്‌സ്ഗിയറിലാണ് ഓടുന്നത്. ദിനംപ്രതി താരം ചുള്ളനാവുകയാണ്.

പുതിയ മമ്മൂട്ടിചിത്രം റോഷാക്ക് റിലീസിനൊരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ നിന്നുള്ള മമ്മൂക്കയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഖത്തറില്‍ നടന്ന റോഷാക്കിന്റെ പ്രൊമോഷനിലാണ് മമ്മൂട്ടി എത്തിയത്.

ഒരു സിമ്പിള്‍ ലുക്കിങ് ഷര്‍ട്ടും കൂളിംഗ് ഗ്ലാസുമായിരുന്നു മമ്മുക്കയുടെ വേഷം. പതിവ് തെറ്റിക്കാതെ ഈ ലുക്കിലും മമ്മൂക്ക ചുള്ളന്‍ തന്നെയായിരുന്നു. കയ്യില്‍ ഒരു വാച്ചുപോലും അദ്ദേഹം അണിഞ്ഞിട്ടില്ല, എന്നാല്‍ മമ്മൂക്ക ധരിച്ച ഷര്‍ട്ടിന്റെ വിലയാണ് സോഷ്യല്‍ ലോകത്തെ ഞെട്ടിക്കുന്നത്. സാധാരണക്കാര്‍ക്കും ചിന്തിക്കാന്‍ കഴിയുന്ന വിലയേ ഇദ്ദേഹത്തിന്റെ വസ്ത്രത്തിനുള്ളൂ എന്നതാണ് ശ്രദ്ധേയമാകുന്നത്.

റോഷാക്ക് സിനിമയുടെ തീമുമായി ചേരുന്ന തരം ഡിസൈനാണ് മമ്മുക്കയുടെ ഷര്‍ട്ടിലുള്ളത്. സാധാരണയായി നടന്മാര്‍ ഷര്‍ട്ടിന് പതിനായിരങ്ങള്‍ ചിലവിടുമ്പോള്‍ മമ്മൂക്ക ധരിച്ച ഷര്‍ട്ടിന്റെ വില 2,990 രൂപയാണ് സൈറ്റില്‍ കാണിക്കുന്നത്. മൂന്നു വ്യത്യസ്ത സൈസുകളില്‍ ഷര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമാണ്

Zara എന്ന ബ്രാന്‍ഡിന്റെ ഷര്‍ട്ടാണ് മമ്മൂക്ക ധരിച്ചിട്ടുള്ളത്. ലാന്‍ഡ്‌സ്‌കേപ് പ്രിന്റുള്ള ഷര്‍ട്ടാണിത്. ബൗളിംഗ് കോളറും, ഷോര്‍ട്ട് സ്ലീവുമാണ് പ്രത്യേകത.

‘റോഷാക്ക്’ ഒക്ടോബര്‍ ഏഴാം തിയതി തിയേറ്ററുകളില്‍ എത്തും. ക്രൈം, സൈക്കോളജി എന്നിവ പ്രമേയമാക്കിയ ചിത്രമാണ് ‘റോഷാക്ക്’. പേരുകൊണ്ടും, ലുക്ക് കൊണ്ടും വ്യത്യസ്തത തീര്‍ത്ത ചിത്രം സംവിധാനം ചെയ്യുന്നത് നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’യുടെ സംവിധായകനാണ് നിസാം.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago