എന്താടീ അയാളെ അവിടെ പിടിച്ച് വച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ട് തന്നാല്‍ എന്താ- സുലുവിന് ഭീഷണി ഫോണ്‍ സന്ദേശം, വെളിപ്പെടുത്തി മമ്മൂട്ടി

മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നല്ലൊരു നടന്‍ എന്നതിലുപരി നല്ലൊരു മകനും ഭര്‍ത്താവും അച്ഛനുമൊക്കെയാണ്. എപ്പോഴും കുടുംബകാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന മമ്മൂട്ടി വീട്ടുവിശേഷങ്ങളൊക്കെ ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യ സുലുവിന് മമ്മൂട്ടിയുടെ അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ചാണ് തുറന്ന് പറയുന്നത്.

മമ്മൂട്ടിയുടെ വാക്കുകള്‍- സുലു എന്റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദരന്റെ ഭാര്യ സുലുവിന്റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. രക്തബന്ധത്തിന് അപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരിക ആയിരുന്നു സുലു. തന്റെ ഭര്‍ത്താവ് രാവിലെ ഓഫീസില്‍ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച് വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം സുലുവിന് ഉണ്ട്. ഭര്‍ത്താവിനെ കാണാന്‍ കിട്ടാത്തതില്‍ ഏതൊരു ഭാര്യയ്ക്കും വിഷമം കാണില്ലേ, ആ വിഷമമൊക്കെ അവള്‍ക്കുമുണ്ട്.പക്ഷെ എത്ര തിരക്കായാലും ആഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ ഇവിടെ എത്തും. പിന്നെ എവിടെ ആയിരുന്നാലും ഒരു ഗുഡ്‌നൈറ്റ് കോളും മോണിങ് കോളും ഉണ്ട് അത് മുടക്കാറില്ല. പണ്ടൊക്കെ തങ്ങളുടെ വീട്ടിലെ ഫോണില്‍ ഒരു നിര്‍ത്തും ഇല്ലാതെ ഓരോരുത്തര്‍ ഇങ്ങനെ വിളിച്ചുകൊണ്ടേ ഇരിക്കുകയാണ്. പല സ്ഥാലങ്ങളില്‍ നിന്നുള്ള ആരാധികമാരാണ് ഈ വിളിക്കുന്നത്. മദ്രാസില്‍ നിന്ന്, തിരുവനന്തപുരത്ത് നിന്ന്, കണ്ണൂരില്‍ നിന്ന്. അങ്ങനെ നീളുന്നു. അതിനിടെ കൊച്ചിയില്‍ നിന്ന് തന്നെ ഒരു ആരാധിക വിളിച്ചു അതൊരു ലളിതമായ ആവിശ്യമാണ് പുള്ളികാരിക്ക് മമ്മൂട്ടിയോടൊപ്പം കുറച്ച് സമയം ചെലവഴിക്കണം എന്നതായിരുന്നു ആവശ്യം.എന്നാല്‍ ഇതൊക്ക കേട്ട് ചിരിക്കുക മാത്രമാണ് സുലു ചെയ്യുന്നത്. അതിലും രസമുള്ള കാര്യം ചിലര്‍ ഇടക്ക് സുലുവിനെ വിളിച്ച് ഭീഷണി പെടുത്തും എന്താടീ അയാളെ അവിടെ പിടിച്ച് വച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ട് തന്നാല്‍ എന്താ എന്നൊക്കെ ചോദിക്കും. അതൊന്നും ഞാന്‍ കാര്യമാക്കാറില്ല ഇതൊക്കെ സിനിമയുടെ ഭാഗമായിട്ടാണ് ഞാന്‍ കാണുന്നത് എന്നാണ് സുലു പറയാറുള്ളത്.

 

 

 

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

14 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago