കൃത്യം 12 മണിക്ക് തന്നെ മോഹൻലാലിന് മുത്തം നൽകി കൊണ്ട് പിറന്നാൾ ആശംസകൾ നൽകി  മമ്മൂട്ടി 

Follow Us :

മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് തന്നെ പറയാവുന്ന നടൻ മോഹൻലാലിൻറെ പിറന്നാൾ ദിനമാണ് ഇന്ന്, ഈ ദിനത്തിൽ താരത്തിന്  പിറന്നാൾ ആശംസകൾ ഏകി കൊണ്ട് നിരവധി സഹതാരങ്ങളും, ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്, ഇതിൽ എടുത്തു പറയാവുന്ന ഒന്ന് തന്നെ ആയിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകൾ, രാത്രി 12 മണിക്ക് തന്നെ മോഹൻലാലിനെ പിറന്നാൾ ആശംസകൾ അറിയിച്ചു നടൻ മമ്മൂട്ടി. മോഹൻലാലിന് ചേർത്തുനിറുത്തി കവിളിൽ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി എത്തിയത്.

മമ്മൂട്ടിയുടെ ഈ ചിത്രത്തിന് താഴെ ആയി നിരവധി ആരാധകരാണ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നൽകിയിരിക്കുന്നത്, നൻപൻ ഡാ എന്നാണ് ചിത്രം കണ്ട് ആരാധകരുടെ കമന്റുകൾ. മമ്മൂട്ടിക്ക് സ്വന്തം സഹോദരൻ തന്നെയാണ് നടൻ മോഹൻലാൽ

മമ്മൂട്ടിയുടെ സഹോദരങ്ങൾ വിളിക്കുന്ന പോലെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത്. ഇരുവരും പങ്കിടുന്ന സാഹോദര്യം മമ്മൂട്ടിയുടെ ആ പിറന്നാൾ ആശംസയിലും കാണാമായിരുന്നു എന്നാണ് ആരാധകരും പറയുന്നത്, മലയാള സിനിമയുടെ രണ്ടു അതുല്യ താരങ്ങളാണ് മമ്മൂട്ടിയും, മോഹൻലാലും