മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’. സിനിമ ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ചിത്രം ഫെബ്രുവരി മധ്യത്തോടെ റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിക്കുന്നത്. ‘ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ‘ എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന ത്രല്ലർ ചിത്രമാണ് ക്രിസ്റ്റഫർ.
പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ.ഉദയ കൃഷ്ണയാണ് ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം വിനയ് റായ് പ്രധാന വേഷത്തിൽ എത്തുന്നു.ചിത്രത്തിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്.
ദിലീഷ് പോത്തൻ,ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജിനു എബ്രഹാം, വാസന്തി ,വിനീത കോശി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. കൂടാതെ 35 ഓളം പുതുമുഖങ്ങൾ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ എഡിറ്റിങ് നിർവഹിക്കുന്നത് മനോജാണ്. കഴിഞ്ഞ ദിവസം സിനിമ ട്രെയ്ലർ പുറത്ത് വിട്ടിരുന്നു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…