മമ്മൂട്ടിയുടെ പുതിയ ഉദ്യമം ; 25 പേർക്ക് റോബോട്ടിക് വീല്‍ചെയർ വിതരണം ചെയ്‌തു

പദ്ധതിയുടെ വിതരണ ഉദ്ഘാടനം കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സ്ഥാപകനും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുമായ മമ്മൂട്ടി, മലപ്പുറം പൊന്നാനിയില്‍ നിന്നുള്ള അബൂബക്കറിന് വീല്‍ചെയര്‍ നല്‍കി നിര്‍വഹിച്ചു. ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് ഇലക്‌ട്രിക് വീല്‍ചെയറിന്റെ വിതരണം.സംസ്ഥാനത്തെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിൽ പുതിയ ഒരു വാതിൽ തുറന്നിരിക്കുകയാണ് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷൻ. സാധാരണ വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കിയ അംഗ പരിമിതര്‍ക്ക് റോബോട്ടിക്/ഇലക്‌ട്രിക് വീല്‍ചെയര്‍ സമ്മാനിച്ചാണ് കെയര്‍ ആന്‍ഡ് ഷെയര്‍ പുതിയ ഉദ്യമത്തിന് തുടക്കമിട്ടിരിക്കുന്നത്. നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും യുഎസ്ടി ഗ്ലോബല്‍, കൈറ്റ്‌സ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകള്‍ക്കുള്ള റോബോട്ടിക്/ഇലക്‌ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തത്.

പദ്ധതിയുടെ വിതരണ ഉദ്ഘാടനം കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സ്ഥാപകനും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുമായ മമ്മൂട്ടി, മലപ്പുറം പൊന്നാനിയില്‍ നിന്നുള്ള അബൂബക്കറിന് വീല്‍ചെയര്‍ നല്‍കി നിര്‍വഹിച്ചു. ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് ഇലക്‌ട്രിക് വീല്‍ചെയറിന്റെ വിതരണം. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തമായ മറ്റൊരു പദ്ധതിയാണ് ഇലക്‌ട്രിക് വീല്‍ചെയറുകളുടെ വിതരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ.ടി. കമ്പനികളില്‍ ഒന്നായ യുഎസ്ടി ഗ്ലോബലാണ് ഇലക്‌ട്രിക് വീല്‍ചെയര്‍ കെയര്‍ ആന്‍ഡ് ഷെയറിന് നല്‍കുന്നത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് ചികിത്സ സഹായം, വിദ്യാഭ്യാസം ആദിവാസികള്‍ക്കായുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങളാണ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ നടത്തി വരുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴ പറഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ കൃത്യതയോടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് പ്രോജക്‌ട് ഓഫീസര്‍ അജ്മല്‍ ചക്കര പാടം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Aswathy

Recent Posts

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

1 hour ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

2 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

3 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

3 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

3 hours ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

3 hours ago