മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം എല്ലാവരും ഒന്നിച്ച് ഒരിടത്ത് ചിത്രം വൈറൽ ആകുന്നു

ഒരുപിടി നല്ല താരങ്ങൾ നിരക്കുന്ന ഒരു ഇൻഡസ്ട്രി ആണ് മോളിവുഡ്, മോളിവുഡ് താരങ്ങൾ എല്ലാവരും മിക്കപ്പോഴും ഒന്നിക്കാറുണ്ട്, അമ്മയുടെ യോഗം താരങ്ങള്‍ ആഘോഷമാക്കി മാറ്റുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. യോഗത്തിനിടയിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ച് എല്ലാവരും എത്താറുണ്ട്. ചിത്രങ്ങളും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇത് അമ്മയുടെ യോഗം ആണോ അതോ മറ്റേതെങ്കിലും പരുപാടി ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.ഉണ്ണി മുകുന്ദനാണ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചിട്ടുള്ളത്. മമ്മൂട്ടി പകര്‍ത്തിയ സെല്‍ഫിയില്‍ സിദ്ദിഖ്, ജയറാം, ദിലീപ്, മോഹന്‍ലാല്‍, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണുള്ളത്. അതീവ സന്തോഷത്തോടെ ചിരിച്ച മുഖവുമായാണ് എല്ലാവരും ചിത്രത്തിനായി പോസ്റ്റ് ചെയ്തിട്ടുള്ളത്. ദിലീപും ജയറാമും മൊട്ടയടിച്ചിരിക്കുകയാണ്. കേശു ഈ വീടിന്റെ നാഥന് വേണ്ടിയാണ് ദിലീപ് മൊട്ടയടിച്ചത്, വ്യത്യസ്തമായ ലുക്കിലുള്ള താരത്തിന്റെ ചിത്രം വൈറലായി മാറിയിരുന്നു.

കുചേലനാവുന്നതിന് വേണ്ടിയായിരുന്നു ജയറാം മൊട്ടയടിച്ചത്. മിക്കവരും കറുത്ത ഷര്‍ട്ടണിഞ്ഞ് എത്തിയപ്പോള്‍ മമ്മൂട്ടി മഞ്ഞയിലായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഡിന്നറിന് ശേഷം എന്ന ക്യാപ്ഷനുമായാണ് ഉണ്ണി മുകുന്ദന്‍ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വെള്ളിത്തിരയില്‍ ഇവരെയെല്ലാം ഒരൊറ്റ സ്‌ക്രീനിലോ സിനിമയിലോ എന്നാണ് കാണാനാവുകയെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.

Rahul

Recent Posts

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

41 mins ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

2 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

2 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

2 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

2 hours ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

3 hours ago