കുറച്ച് ദിവസങ്ങൾക്ക മുന്നെ സമൂഹ മാധ്യമങ്ങളിലാകെ വൈറലായിരുന്നു നൻപകൽ നേരത്ത് മയക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ നിലത്ത് കിടന്ന് ഉറങ്ങുന്ന മമ്മൂട്ടിയുടെ ഫോട്ടോ. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജാണ് ആ വൈറൽ ഫോട്ടോ പകർത്തിയും ആ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ സുന്ദരം എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി നിലത്ത് കിടന്ന് ഉറങ്ങിയിരുന്നത്.
ഇപ്പോഴിതാ ൻപകൽ നേരത്ത് മയക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ എടുത്ത ഫോട്ടോയ്ക്ക് പിന്നിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് മമ്മൂട്ടി. ക്രിസ്റ്റഫർ സിനിമയുടെ റിലീസിന് മുന്നോടിയായി ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ആ വൈറൽ ഫോട്ടോയെ കുറിച്ച മമ്മൂട്ടി പറഞ്ഞത്. താരം പറഞ്ഞത് ഇങ്ങനെയായിരുന്നു.
”ആ ഫോട്ടോ എപ്പോൾ എടുത്തതാണെന്നെനിക്ക് ഓർമയില്ല.സിനിയിൽ ഞാൻ അവിടെ കിടക്കുന്ന സീൻ ഉണ്ടെന്ന് തോന്നുന്നു. അവിടെ കിടക്കാൻ വലിയ സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ നിലത്ത് കിടന്നാൽ അഴുക്ക് പറ്റും, പാന്റ് ചുളിയും, മേക്കപ്പ് പോകും എന്നുള്ള പ്രശ്നങ്ങളൊന്നുമില്ല. സിനിമയിൽ ആ മുണ്ടും ഷർട്ടും തന്നെയാണ് ത്രൂ ഔട്ട് ഉള്ളത്. അത് രണ്ട് മൂന്ന് ജോഡിയുണ്ടെന്ന് തോന്നുന്നു. ആ ഡ്രസ്സ് കഴുകിയിട്ടാണ് ഓരോ തവണയും ഉപയൊഗിച്ചത്. അതുകൊണ്ട് പ്രത്യേകിച്ച് അഴുക്കൊന്നും പറ്റാനില്ല. അതിനകത്ത് ഉള്ള അഴുക്കിനേക്കാൾ കൂടുതൽ കിടക്കുന്ന സ്ഥലത്തും ഇല്ലെന്നും താരം വ്യക്തമാക്കി.ചിത്രത്തിൽ അമ്പലത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന ഒരു രംഗമുണ്ട്. അത് കഴിഞ്ഞിട്ടുള്ള ഷോട്ടിന് മുമ്പ് അവിടെ കിടന്ന് ഒന്ന് കണ്ണടച്ചെന്നെ ഒള്ളൂ. അതാണ് സത്യം. അല്ലാതെ ആ ചിത്രത്തിന്റെപുറകിൽ വേറെ കഥയൊന്നും ഇല്ലെന്നും മമ്മൂട്ടി പറഞ്ഞു.”
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…