‘മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ’, മാധ്യമപ്രവർത്തകരോട് കയർത്ത് ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യ!

കേരളം മുഴുവൻ പോളിങ് ബൂത്തിലേക്ക് പോയ ദിവസം ആയിരുന്നു ഇന്നലെ. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്നലെ ആയിരുന്നു കേരളത്തിൽ ഇലക്ഷൻ നടന്നത്. താരങ്ങളും വോട്ട് ചെയ്യാൻ എത്തിയതിന്റെ ദൃശ്യങ്ങളും വിഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കേരളത്തിലും തമിഴ് നാട്ടിലും ആണ് ഇന്നലെ ഇലക്ഷൻ നടന്നത്. ഇതിൽ വോട്ട് ചെയ്യാൻ വിജയ് സൈക്കിളിൽ വന്നത് ആയിരുന്നു ഏറെ ശ്രദ്ധ നേടിയത്. പെട്രോൾ വില വർധനയിക്കെതിരെ പ്രതിഷേധിച്ച് കൊണ്ടാണ് താരം വോട്ട് രേഖ പെടുത്തുവാൻ സൈക്കിളിൽ വന്നത്. നിരവധി ആരാധകർ ആണ് താരത്തിന പിന്തുടർന്ന് പോളിംഗ് ബൂത്തിൽ എത്തിയത്. അജിത്തും രജനികാന്തും കമൽ ഹാസനും സൂര്യയും കാർത്തിയും എല്ലാം തന്നെ ബൂത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

നമ്മുടെ മലയാളം താരങ്ങളും വോട്ട് രേഖപ്പെടുത്താൻ വരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മറ്റ് താരങ്ങൾ എല്ലാം എത്തി സമാധാനപരമായി വോട്ട് രേഖപ്പെടുത്തി തിരികെ പോയെങ്കിലും മെഗാ സ്റ്റാർ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയപ്പോൾ അൽപ്പം സംസാരം ബൂത്തിൽ ഉണ്ടായി. തൃക്കാക്കര മണ്ഡലത്തിലാണ് മമ്മൂട്ടിക്ക് വോട്ട്. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് ചെയ്യാൻ വന്നത്. താരം വന്ന സമയത്ത് ബൂത്തിൽ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല. നേരെ വന്നു വോട്ട് ചെയ്യാൻ കയറുക ആയിരുന്നു. എന്നാൽ താരം വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർ പകർത്തുന്നതിനിടയിൽ ഒരു സ്ത്രീ മാധ്യമപ്രവർത്തകരോട് തട്ടി കയറുക ആയിരുന്നു.

തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥി എസ്.സജിയുടെ ഭാര്യയുടെ നേതൃത്വത്തിലാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ പകർത്തുന്നതിൽ നിന്ന് ബിജെപി പ്രവർത്തകർ മാധ്യമങ്ങളെ തടഞ്ഞത്. മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് സ്ഥാനാർത്ഥിയുടെ ഭാര്യ മാധ്യമപ്രവർത്തകരോട് ചൂടായത്. തുടർന്ന് മാധ്യമപ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. എന്നാൽ ഈ തർക്കത്തെ കുറിച്ച് പ്രതികരിക്കാതെ വോട്ട് രേഖ പെടുത്തിയതിനു ശേഷം താരം ഭാര്യയ്ക്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

Sreekumar R