ഒരുപാട് പ്രതീക്ഷകളുമായി നാളെ തീയറ്ററിൽ എത്തുന്ന മോഹൻലാൽ ചിത്രം നേരിന് ആശംസയുമായി നടൻ മമ്മൂട്ടി. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് മമ്മൂട്ടി സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ ആശംസകൾ അറിയിച്ചത്. ഒപ്പം മോഹൻലാലിന്റെ നേര് ലുക്കും പങ്കുവച്ചിട്ടുണ്ട്. എന്തായാലും മമ്മൂട്ടി പോസ്റ്റ് അതിവേഗം വൈറലായിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ‘ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം, തമ്മിൽ ചെളിവാരി എറിയുന്ന ഫാൻസുകാർ അറിയുന്നില്ല ഇവർ തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിൻ്റെ ആഴം, ഇവരുടെ പേരിൽ തല്ലു പിടിക്കുന്ന ഫാൻസുകാർ ഇത് കാണൂ, ഇച്ചാക്കന്റെ സ്വന്തം ലാലു എന്നിങ്ങനെയാണ് കമന്റുകൾ.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് ഒരു മോഹൻലാൽ ചിത്രം തീയറ്ററിൽ എത്തുന്നത്. ഇതിനിടെ സിനിമയുടെ കഥ തന്റേതാണെന്ന ആരോപണവുമായി എഴുത്തുകാരൻ ദീപക് ഉണ്ണി രംഗത്ത് എത്തിയത് വിവാദങ്ങൾക്ക് കാരണണായിരുന്നു. ഹൈക്കോടതിയിൽ ചിത്രത്തിന്റെ റിലീസ് തടയണമെന്നുള്ള ഹർജി തള്ളിയതോടെയാണ് ആരാധകർക്ക് ആശ്വാസം ലഭിച്ചത്. എന്നാൽ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
ചിത്രത്തിന് എതിരെ ഉയരുന്ന ആരോപണങ്ങളിൽ എത്രമാത്രം കഴമ്പ് ഉണ്ടെന്ന് പ്രേക്ഷകർ സിനിമ കണ്ട് വിലയിരുത്തട്ടെ എന്നാണ് ജീത്തു ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. മോഹൻലാലിന് ഒപ്പം പ്രിയാമണി, ശാന്തി മായാ ദേവി, സിദ്ധിഖ്, അനശ്വര രാജൻ, ജഗദീഷ്, ശ്രീധന്യ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…