കൊച്ചിരാജാവിൽ ജ​ഗതി പറഞ്ഞത് പോലെ, ഫാൻസുകാരെ നിങ്ങളിവിടെ തല്ലുകൂടിക്കോ! ഇച്ചാക്കാന്റെ ലാലു, നേരിന് പ്രമോഷനുമായി മമ്മൂട്ടി

ഒരുപാട് പ്രതീക്ഷകളുമായി നാളെ തീയറ്ററിൽ എത്തുന്ന മോഹൻലാൽ ചിത്രം നേരിന് ആശംസയുമായി നടൻ മമ്മൂട്ടി. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് മമ്മൂട്ടി സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ ആശംസകൾ അറിയിച്ചത്. ഒപ്പം മോഹൻലാലിന്റെ നേര് ലുക്കും പങ്കുവച്ചിട്ടുണ്ട്. എന്തായാലും മമ്മൂട്ടി പോസ്റ്റ് അതിവേ​ഗം വൈറലായിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ‘ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം, തമ്മിൽ ചെളിവാരി എറിയുന്ന ഫാൻസുകാർ അറിയുന്നില്ല ഇവർ തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിൻ്റെ ആഴം, ഇവരുടെ പേരിൽ തല്ലു പിടിക്കുന്ന ഫാൻസുകാർ ഇത് കാണൂ, ഇച്ചാക്കന്റെ സ്വന്തം ലാലു എന്നിങ്ങനെയാണ് കമന്റുകൾ.

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് ഒരു മോഹൻലാൽ ചിത്രം തീയറ്ററിൽ എത്തുന്നത്. ഇതിനിടെ സിനിമയുടെ കഥ തന്റേതാണെന്ന ആരോപണവുമായി എഴുത്തുകാരൻ ദീപക് ഉണ്ണി രം​ഗത്ത് എത്തിയത് വിവാദങ്ങൾക്ക് കാരണണായിരുന്നു. ഹൈക്കോടതിയിൽ ചിത്രത്തിന്റെ റിലീസ് തടയണമെന്നുള്ള ഹർജി തള്ളിയതോടെയാണ് ആരാധകർക്ക് ആശ്വാസം ലഭിച്ചത്. എന്നാൽ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ചിത്രത്തിന് എതിരെ ഉയരുന്ന ആരോപണങ്ങളിൽ എത്രമാത്രം കഴമ്പ് ഉണ്ടെന്ന് പ്രേക്ഷകർ സിനിമ കണ്ട് വിലയിരുത്തട്ടെ എന്നാണ് ജീത്തു ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. മോഹൻലാലിന് ഒപ്പം പ്രിയാമണി, ശാന്തി മായാ ദേവി, സിദ്ധിഖ്, അനശ്വര രാജൻ, ജ​ഗദീഷ്, ശ്രീധന്യ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.

Gargi

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago