ജീവിതത്തിലെ യാഥാര്‍ത്ഥ്യമായ സ്വപ്നത്തെ കുറിച്ച് വെളിപ്പെടുത്തി മംമ്ത മോഹൻദാസ്

മലയാളത്തിന്റെ അഭിനയ ലോകത്തിലേക്ക് മയൂഖം എന്ന ചിത്രത്തിലൂടെയാണ് എത്തിയ താരമാണ് മംമ്ത മോഹന്‍ദാസ്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും വിജയം കണ്ട മംമ്ത നായിക എന്നതിനപ്പുറം മികച്ചൊരു ഗായിക കൂടെയാണ്.അതെ പോലെ അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവർക്കും മാതൃകയാകേണ്ട താരം തന്നെയാണ് മംമ്ത മോഹൻദാസ്.അത് കൊണ്ട് തന്നെ തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറല്ലായിരുന്നു.സദാ സമയവും പുഞ്ചിരിച്ച മുഖവുമായിട്ടായിരിക്കും താരം ആരാധകർക്ക് മുൻപിൽ എത്തുന്നത്.രണ്ട് പ്രാവിശ്യം ക്യാൻസറിനോട് പടപൊരുതി വിജയിച്ച നടിയാണ് മംമ്ത.ആ സമയത്തും തന്റെ വേദനകൾ എല്ലാം ഉള്ളിലൊതിക്കി തന്നെയാണ് താരം വിജയിച്ചത്.താരം 2011-ൽ വിവാഹിതയായിരുന്നു പക്ഷെ എന്നാൽ ഒരു വർഷത്തിന് ശേഷം വിവാഹബന്ധം വേർപെടുത്തിയിരുന്നു.എന്റെ ജോലിയിൽ കൂടുതൽ ഓർമ്മകളും അനുഭവങ്ങളും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

Mamtha Mohandas1

എന്ത് കൊണ്ടെന്നാൽ ഭാവിയിൽ ആ ഓർമ്മകളും അനുഭവങ്ങളും മാത്രമായിരിക്കും കൂടെ ഉണ്ടാകുകയെന്നാണ് താരം പറയുന്നത്. വിവാഹം വേണ്ടയെന്ന്  പൂർണമായിട്ടും തീരുമാനിച്ചിട്ടില്ല. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ  ഒരു പങ്കാളി വേണമെന്ന് തോന്നിയാൽ ആ സമയം നോക്കാമെന്ന് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു.ഇപ്പോളിതാ കൂടി താൻ ഏറ്റവും പുതിയതായി വാങ്ങിയ കാർ ആരാധകർക്കായി  പരിചയപ്പെടുത്തിയിരിക്കുകയാണ് മംമ്ത.താരം ഈ പുതിയ കാർ വാങ്ങിയതിലൂടെ വ്യക്തമാക്കുന്നത് എന്തെന്നാൽ വാഹനങ്ങളിൽ തനിക്കുള്ള താൽപര്യം തികച്ചും വ്യത്യസ്തമാണെന്നാണ്. സംസ്ഥാനത്ത് വളരെ വ്യാപകമായി കാണുന്ന അതി മനോഹരമായ ആഡംബര കാറുകൾക്ക് പകരമായി വാഹനത്തെ കൂടുതൽ സ്നേഹിക്കുന്നവർ ഉപയോഗിക്കുന്ന കാറാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്.

Mamtha Mohandas2

താരം വാങ്ങിയിരിക്കുന്നത് പോര്‍ഷെയുടെ ഏറ്റവും പുതിയ സ്പോര്‍ട്സ് കാറായ 911 കരേര എസ് മോഡലാണ്.കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന പോര്‍ഷെ ഡീലര്‍ഷിപ്പില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള കാർ  വാങ്ങിയതിന്റെ ചിത്രങ്ങൾ താരം ആരാധകർക്കായി പങ്ക് വെച്ചിട്ടുണ്ട്.അതെ പോലെ വളരെ പ്രധാനമായും തന്റെ ഏറ്റവും വലിയ സ്വപ്നം  യാഥാര്‍ത്ഥ്യമായി മാറുകയാണെന്ന് താരം കുറിച്ചിരിക്കുന്നത്.ഇതിന് വേണ്ടി ഒരു പതിറ്റാണ്ടിലേറെയായി താന്‍ ഇതിനായി കാത്തിരിക്കുകയാണെന്നും മംമ്ത വ്യക്തമാക്കുന്നു.ഒരു സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യമായി മാറുന്നു. എന്റെ സണ്‍ഷൈന്‍, നിങ്ങള്‍ക്കായി ഞാന്‍ ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നു,” മംമ്ത കുറിച്ചു.അതെ പോലെ എന്റെ കുടുംബത്തിലെ ഏറ്റവും പുതിയ കുഞ്ഞിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ അഭിമാനിക്കുന്നു ..റേസിംഗ് യെല്ലോയില്‍ പോര്‍ഷെ 911 കരേര എസ്,” മംമ്ത പറയുന്നു. എന്തൊക്കെയാലും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടന്നതിന്റെ സന്തോഷത്തിലാണ് താരം.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago