ഷോര്‍ട്‌സില്‍ സ്‌റ്റൈലിഷ് ലുക്കില്‍ തിളങ്ങി നടി മംമ്ത- ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മംമ്ത മോഹന്‍ദാസ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ പുതിയ ലുക്കുകള്‍ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, മുംബൈയില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. ഷോര്‍ട്‌സിലുള്ള മംതയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മുംബൈയിലെ മരിയോട്ട് ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങളാണ് മംത പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, സിനിമാ ഷൂട്ടിന്റെ ഭാഗമായാണോ മംമ്ത മുംബൈയില്‍ എത്തിയതെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കിലാണ് മംമ്ത ഇപ്പോള്‍. ഫൊറന്‍സിക് , ലാല്‍ ബാഗ്, മ്യാവൂ തുടങ്ങിയവയാണ് ഏറ്റവുമൊടുവില്‍ മംമ്ത നായികയായി എത്തിയ ചിത്രങ്ങള്‍. പൃഥ്വിരാജ് നായകനാകുന്ന ജനഗണമനയാണ് മംമ്തയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് മംമ്തയുടെ മറ്റു മലയാളം പ്രോജക്ടുകള്‍. കാന്‍സര്‍ രോഗത്തെ ധൈര്യം കൊണ്ട് തോല്‍പിച്ച് മുന്നേറിയ മംമ്ത ഒരുപാടുപേര്‍ക്ക് പ്രചോദനമാണ്.

ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെയാണ് മംമ്താ മോഹന്‍ദാസ് വെള്ളിത്തിരയിലെത്തിയത്. 2003മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. മയൂഖം എന്ന ചിത്രത്തിനുശേഷം 2006ല്‍ ബസ്സ് കണ്ടക്ടര്‍, അത്ഭുതം, ലങ്ക, മധുചന്ദ്രലേഖ. ബാബ കല്യാണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്ത മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപെട്ടു. 2007ല്‍ ബിഗ് ബി എന്ന മലയാളചിത്രത്തിലും ഏതാനും തെലുങ്കു, കന്നട ചിത്രങ്ങളിലും അഭിനയിച്ചു.

2009ല്‍ പാസ്സഞ്ചര്‍, കഥ തുടരുന്നു, നിറ കാഴ്ച എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നടിയായും സഹ നടിയായും താരം തിളങ്ങി. അന്‍വര്‍, റെയ്സ്, മൈ ബോസ്, ടു കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം നായികയാിയ അഭിനയിക്കാനുള്ള ഭാഗ്യം മംമ്തയെ തേടിയെത്തിയിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്ന നടിയും കൂടിയാണ് മംമ്ത.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago