സൂപ്പർസ്റ്റാർ എന്ന വിശേഷണം ചിലര്‍ക്ക് ജനം മനസ്സറിഞ്ഞ് കൊടുത്ത വിശേഷണം അല്ല, മംമ്ത മോഹന്‍ദാസ്

Follow Us :

പി ആർ വർക്കേഴ്സിനെ ഉപയോഗിച്ച് സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്നു ചേർക്കുന്നവർ മലയാള സിനിമയിലുണ്ടെന്ന് പറയുകയാണ് നടി മംമ്ത മോഹൻദാസ. സൂപ്പർസ്റ്റാർ എന്ന വിശേഷണം ചിലര്‍ക്ക് ജനം മനസ്സറിഞ്ഞ് കൊടുത്ത വിശേഷണം അല്ല എന്നാണ് മംമ്ത മോഹന്‍ദാസ് പറയുന്നത്. മഹാരാജ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് മംമ്ത. തന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും, സിനിമ ഇന്റസ്ട്രിയില്‍ നേരിടുന്ന പ്രശ്‌നങ്ങളും എല്ലാം മംമ്ത അഭിമുഖങ്ങളില്‍ സംസാരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞ കാര്യത്തെ കുറിച്ച് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്റസ്ട്രിയില്‍ പ്രൊഡ്യൂസര്‍മാരുടെ കാശ് വെറുതേ കളയുന്ന ഒത്തിരി നായികമാരുണ്ട് എന്ന് പറഞ്ഞു വരികയായിരുന്നു മംമ്ത. നിര്‍മാതാവിന്റെ ഭാഗത്ത് നിന്ന് കൂടെ ചിന്തിക്കുന്ന നടിയാണ് താനെന്നും താന്‍ കാരണം സിനിമയുടെ പ്രൊഡ്യൂസര്‍ക്ക് അമിതമായ ചെലവ് വരാതിരിക്കാന്‍ താന്‍ എപ്പോഴും ശ്രദ്ധിയ്ക്കുമെന്നും ഒരു ഹോട്ടല്‍ റൂം ബുക്ക് ചെയ്യുമ്പോള്‍ പോലും, അദ്ദേഹത്തിന്റെ പൈസ വെറുതേ കളയരുത് എന്ന് താന്‍ ചിന്തിക്കാറുണ്ട് എന്നും മമത പറയുന്നു.

അസിസ്റ്റന്റ്‌സിനൊപ്പമല്ല തന്‍ ലൊക്കേഷനിലേക്ക് വരുന്നത്. തന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് തന്റെ അമ്മ തന്നെയാണ് എന്നും എന്നാൽ നിര്‍മാതാവിന്റെ കാശ് കളയാന്‍ വേണ്ടി മാത്രം അനാവശ്യമായ ചെലവ് കൊണ്ടുവരുന്ന നടിമാരുണ്ട് എന്നും മൂന്ന് നാല് അസിസ്റ്റന്റ്‌സിനൊപ്പമാണ് അവര്‍ ലൊക്കേഷനിലേക്ക് വരുന്നത് തന്നെ. അവരുടെ ആവശ്യങ്ങള്‍ പലപ്പോഴും നിര്‍മാതാവിന് താങ്ങാന്‍ പറ്റാത്തതാവുമെന്നും മമത പറയുന്നുണ്ട്. അത് മാത്രമല്ല, ഓരോ പോസ്റ്റാണ് നടിമാര്‍ ആഗ്രഹിക്കുന്നത് എന്നും കാശ് കൊടുത്ത് പി ആറിനെ വച്ച് സൂപ്പര്‍സ്റ്റാറാണെന്ന് പറഞ്ഞ് നടക്കുന്ന നടിമാരുണ്ട് എന്നും ജനങ്ങള്‍ അംഗീകരിച്ചു നല്‍കിയതല്ല. അവര്‍ കാശ് കൊടുത്ത് വാങ്ങിയതാണ് എന്നാണ് മംമ്ത അതേക്കുറിച്ച് പറഞ്ഞത്. എന്നാൽ ആരായിരിക്കും ആ നടി എന്നാണ് ആരാധകരുടെ ചോദ്യം. മലയാളത്തിലും വൈറലായ ഇന്റര്‍വ്യുവില്‍ ചിലര്‍ മഞ്ജു വാര്യരുടെ പേര് എടുത്ത് സംസാരിക്കുന്നുണ്ട്. എന്നാല്‍ ദയവ് ചെയ്ത് എന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കരുത്, അത് തനിക്ക് ഇഷ്ടമല്ല. നടി എന്ന് വിളിച്ചോളൂ, അങ്ങനെ മാത്രം വിശേഷിപ്പിക്കരുത് എന്ന് പല അഭിമുഖങ്ങളിലും മഞ്ജു വാരിയർ പറഞ്ഞിട്ടുള്ളതാണ്.

അതേസമയം മലയാളത്തിലെ ഒരു പ്രമുഖ നടി സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയപ്പോൾ താൻ അതിൽ സഹതാരമായി അഭിനയിക്കാൻ തയ്യാറായെന്നും എന്നാൽ പിന്നീട് തന്റെ ഒരു സിനിമയിലേക്ക് അതിഥി വേഷത്തിൽ വിളിച്ചപ്പോൾ ഈ നടി വന്നില്ലെന്നും മംമ്ത ആരോപണം ഉന്നയിച്ചിരുന്നു. മംമ്തയുടെ വിമർശനം മഞ്ജു വാര്യർക്ക് നേരെയാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മംമ്ത അതിഥി വേഷത്തിലും എത്തിയിരുന്നു. സൂപ്പർ സ്റ്റാർസ് എന്ന സ്ഥാനം പോലത്തെ കാര്യത്തിനു വേണ്ടി ഒരിക്കലും ശ്രമിക്കാത്തയാളാണ് താനെന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്താണ് ഈ സൂപ്പർ സ്റ്റാർ എന്നതിന്റെ അർത്ഥമെന്ന് നമ്പർ വൺ, നമ്പർ ടു റാങ്കിങ്ങൊക്കെ ശ്രദ്ധിക്കുന്നവരാണ് സൂപ്പർ സ്റ്റാർ ടൈറ്റിലിനുവേണ്ടി ശ്രമിക്കുന്നത്. താൻ എന്തായാലും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറേയില്ല തനിക്ക് അതിന്റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ല എന്നാണ് മമത അഭിപ്രായപ്പെട്ടത്. മഹാരാജയാണ് മമതയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ വിജയ് സേതുപതിയാണ് നായൻ. വിജയ് സേതുപതിയുടെ 50-ാം ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് മഹാരാജ എന്ന ചിത്രത്തിന്.