തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ സ്കൂള്‍ അധ്യാപികയെ മദ്യപിച്ചെത്തിയ ഒരാള്‍ അക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്. ചിത്രവേല്‍ എന്നയാള്‍ സര്‍ക്കാര്‍ സ്കൂളിലെത്തി ക്ലാസില്‍ പഠിപ്പിക്കുകയായിരുന്ന അധ്യാപികയെ ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ചാണ് ചിത്രാദേവി എന്ന അധ്യാപികയെ ഇയാള്‍ മുഖത്തടിച്ചത്. തന്റെ മകന് പഠിക്കാത്തതിന് ഏക കാരണം അധ്യാപികയാണെന്ന് ആരോപിച്ചാണ് മര്‍ദനം. അധ്യപിക നല്കിയ പരാതിയില്‍ ലോക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ക്ലാസ് മുറിയില്‍ എത്തിയ ഇയാള്‍ തന്റെ മകന്റെ പഠന കാര്യത്തെക്കുറിച്ച് അധ്യാപികയോട് ചോദിച്ചു. ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കെ ഇയാള്‍ അധ്യാപികയോട് കയര്‍ത്തു. മകന് പഠനത്തില്‍ മോശമാകാന്‍ കാരണക്കാരി ടീച്ചര്‍ മാത്രമാണെന്ന് പറഞ്ഞ് പ്രകോപിതനാവുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമായി. ചിത്ര വേല് ക്ലാസ് മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. വീണ്ടും അപ്രതീക്ഷിതമായി ക്ലാസ് മുറിയിലേക്ക് തിരികെ എത്തിയ ഇയാള്‍ അധ്യാപികയെ ക്രൂരമായി മര്‍ദിച്ചു. മറ്റ് അധ്യാപകരെത്തിയാണ് ഇയാളെ പിടിച്ചു മാറ്റിയത്. ഇയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് അധ്യാപകര്‍ പറയുന്നു.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…