അജയ് ഭൂപതിയുടെ ‘ചൊവ്വാഴ്ച്ച’ തിയ്യേറ്ററിലേക്ക്

തെലുങ്ക് ചിത്രം ‘ആര്‍.എക്സ് 100’ന്റെ വിജയത്തിന് പിന്നാലെ പുതിയ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ഹൊറര്‍ ചിത്രവുമായി സംവിധായകന്‍ അജയ് ഭൂപതി എത്തുന്നു. ആക്ഷന്‍ ഹൊറര്‍ ചിത്രം ‘ചൊവ്വാഴ്ച്ച’ (മംഗളവാരം) നവംബര്‍ 17ന് റിലീസിന് തയ്യാറായി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ‘ചൊവ്വാഴ്ച്ച’ റിലീസ് ചെയ്യുന്നത്.

മുദ്ര മീഡിയ വര്‍ക്ക്സ്, എ ക്രിയേറ്റീവ് വര്‍ക്ക്‌സ് എന്നീ ബാനറുകളില്‍ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വര്‍മ്മ എം, അജയ് ഭൂപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അജയ് ഭൂപതിയുടെ ആദ്യ നിര്‍മ്മാണ സംരഭവുമാണ് ചിത്രം. പായല്‍ രജ്പുട്ട് ആണ് ചിത്രത്തില്‍ നായികയാവുന്നത്.

‘കണ്ണിലെ ഭയം’ എന്ന് ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിന്റെ തകര്‍പ്പന്‍ ദൃശ്യങ്ങള്‍ പോസ്റ്ററിലുണ്ട്. അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ശ്രദ്ധാ കേന്ദ്രം. മുന്‍പ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്‌ന്റെ ഉള്ളടക്കം ഇതിനോടകം തന്നെ വൈറലായിരുന്നു.

വില്ലേജ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലുള്ള ഈ സിനിമയില്‍ പായല്‍ രാജ്പുത്തിനെ കൂടാതെ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മണ്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഛായാഗ്രാഹകന്‍: ദാശരധി ശിവേന്ദ്ര, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഘു കുല്‍ക്കര്‍ണി, കലാസംവിധാനം: മോഹന്‍ തല്ലൂരി, സൗണ്ട് ഡിസൈനര്‍ & ഓഡിയോഗ്രഫി: രാജ കൃഷ്ണന്‍ (ദേശീയ അവാര്‍ഡ് സ്വീകര്‍ത്താവ്), എഡിറ്റര്‍: മാധവ് കുമാര്‍ ഗുല്ലപ്പള്ളി, സംഭാഷണ രചന: താജുദ്ദീന്‍ സയ്യിദ്, കല്യാണ്‍ രാഘവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സായികുമാര്‍ യാദവില്ലി, ഫൈറ്റ് മാസ്റ്റര്‍: റിയല്‍ സതീഷ്, പൃഥ്വി, കൊറിയോഗ്രാഫര്‍: ഭാനു, കോസ്റ്റ്യൂം ഡിസൈനര്‍: മുദാസര്‍ മുഹമ്മദ്, പിആര്‍ഒ: പി.ശിവപ്രസാദ്, പുലകം ചിന്നരായ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ട്രെന്‍ഡി ടോളി (തനയ് സൂര്യ),ടോക്ക് സ്‌കൂപ്പ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago