ആശാന്മാരുടെ വഴിയേ ശിഷ്യനും; കിടിലൻ പേരുമായി വിഷ്ണു രവി ശക്തിയുടെ ആദ്യ സിനിമ; ജനുവരി അഞ്ചിന് തീയറ്ററിൽ

ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം),ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി. ചിത്രം ജനുവരി 5ന് തീയേറ്റർ റിലീസിന് എത്തും. ചിത്രത്തിൽ ലാലി അനാർക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തിൽ എത്തുന്നു. ബ്ലസ്സി, രഞ്ജിത്, ലിജോജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച വിഷ്ണു രവിശക്തി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്

ഇവരെ കൂടാതെ റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സംവിധായകൻ്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേർന്നാണ്. വാണിജ്യപരമായും കലാപരമായും ഈ ചിത്രം നിങ്ങൾക്ക് പുതിയൊരു അനുഭവം സൃഷ്ടിക്കും. പ്രമേയം കൊണ്ടും ഘടനാപരമായ പുത്തൻ ശൈലി കൊണ്ടും പുതിയൊരു അനുഭവമായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞു.

സതീഷ് മനോഹർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: ഫോർ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ: കല്ലാർ അനിൽ, ചമയം: ഉദയൻ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത്‌ കുമാരപുരം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അരുൺ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ടർ: ശരത് അനിൽ, അസിസ്റ്റന്റ് ഡയറക്ടർ: അജ്മൽ & ശ്രീജിത്ത്‌ വിദ്യാധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനീഷ് ഇടുക്കി, ശബ്ദ സംവിധാനം: ചാൾസ്, സൗണ്ട് മിക്സിംസിംഗ്: എൻ ഹരികുമാർ, എഫക്ട്സ്: പ്രശാന്ത് ശശിധരൻ,കളറിസ്റ്റ്: ബി. യുഗേന്ദ്രൻ, വി.എഫ്.എക്സ്: റിഡ്ജ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: നൗഷാദ് കണ്ണൂർ,ഡിസൈൻസ്: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Gargi

Recent Posts

കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ നാല് വർഷത്തെ ശമ്പളം നൽകും, കമ്പനി ഉടമ

കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…

13 mins ago

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

13 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

14 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

15 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

15 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

15 hours ago