പഴയ കാലഘട്ടം മലയാള സിനിമയുടെ സുവർണകാലഘട്ടം! ഇന്നത്തെ പിള്ളേർക്ക്   ചില ഗ്രൂപ്പ് ഉണ്ട് , മണിയൻ പിള്ള രാജു  

Follow Us :

ഒരു കാലത്തു മലയാള സിനിമയിൽ നിറസാനിദ്യമായ ഒരു നടൻ ആയിരുന്നു മണിയൻ പിള്ള രാജു എന്ന നടൻ, ഇപ്പോൾ താരം മലയാള സിനിമയിലെ ഇന്നത്തെ ചില വത്യാസങ്ങളെ കുറിച്ചു പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ശരിക്കും പറഞ്ഞാൽ പഴയ കാലഘട്ടമായിരുന്നു മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമെന്നു പറയുന്നത്, ഇന്ന് സിനിമ മേഖലയിൽ ഒരുപാട് വത്യാസമുണ്ട്, ഇന്നത്തെ തലമുറകൾ മിടുക്കരാണ് എന്നാൽ അവർ സ്വന്തം വഴികളാണ് തെരെഞ്ഞെടുക്കുന്നത്

വർക്ക് കഴിഞ്ഞാൽ തന്നെ അവർ കാരവാനിലേക്ക് പോകുംമെന്നും അവർക്കൊക്കെ ചില ഗ്രൂപ്പുകളുണ്ടെന്നും, ആ ഗ്രൂപ്പിൽ മാത്രമേ അവർ പടം എടുക്കുകയുള്ളൂവെന്നും മണിയൻപിള്ള പറയുന്നു, അന്നു അങ്ങനെയല്ല കാരാവാനുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഒരു വർക്ക് ഉണ്ടാകുമ്പോൾ എല്ലവരും ഒന്നിച്ചുകാണും , അതുകൊണ്ടു നമ്മൾക്ക് നല്ല ഡെഡിക്കേഷൻ ഉണ്ടാകും നടൻ പറഞ്ഞു

എങ്ങനെയെങ്കിലും സിനിമയിൽ നിൽക്കണമെന്ന് ഉള്ളത് കൊണ്ട് വേറെ പ്രൊഫഷൻ ഒന്നുമില്ലാതെ സിനിമയെന്ന് പറഞ്ഞാണ് ഇറങ്ങുന്നത്. അതുകൊണ്ടു സിനിമയിൽ തന്നെ പിടിച്ചു നില്ക്കാൻ കഴിയുകയുള്ളൂ, അതുകൊണ്ട് പട്ടിണി കിടന്ന് സ്ട്രെഗിള് ചെയ്തതാണ് സിനിമയിൽ പിടിച്ചു നിന്നത്, അത് മാത്രമല്ല സീനിയേഴ്സി ന് ഞങ്ങൾ നല്ല രീതിയിൽ ബഹുമാനിച്ചിരുന്നു, എന്നാൽ ഇന്ന് അതിൽ വത്യസ്തമാണ് ഇന്നത്തെ ജനറേഷൻ നടൻ പറയുന്നു