മോഹൻലാലിന് അങ്ങനൊരു ആഗ്രഹമുണ്ടായിരുന്നില്ല!’മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ൽ ലാലിനെ സെലക്ട് ചെയ്യാൻ കാരണമുണ്ട്; മണിയൻ പിള്ള രാജു  

Follow Us :

മോഹൻലാലിൻറെ കരിയറിൽ ഒരു വഴിത്തിരിവുണ്ടാക്കിയ ഒരു ചിത്രമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ഇപ്പോൾ ചിത്രത്തിൽ മോഹൻലാലിനെ സെലക്റ്റ് ചെയ്യാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ മണിയൻ പിള്ള രാജു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. അന്നൊരിക്കലും മോഹൻലാലിന് ഒരു നടൻ ആകണമെന്ന് ആഗ്രഹമില്ലായിരുന്നു, ലാൽ ഈ ചിത്രത്തിന്റെ ഒഡീഷനിൽ പങ്കെടുത്തപ്പോൾ ആദ്യം കൊള്ളില്ലെന്ന് പറഞ്ഞു ഒഴിവാക്കിയതാണ് മണിയൻ പിള്ള പറയുന്നു

ഞാൻ പത്താംക്ലാസിൽ പഠിക്കുന്ന സമയത്താണ് മോഹൻലാൽ എന്റെ അടുത്ത് നാടകം പഠിക്കാൻവരുന്നത്, അങ്ങനെ ആദ്യമായി താൻ ആണ് ലാലിന് മേക്കപ്പും, ഡയറക്ഷൻ  ചെയ്യ്തതും,  നല്ലവണ്ണം ലാൽ അഭിനയിച്ചിരുന്നു അതുകണ്ടപ്പോൾ എനിക്ക് മനസിലായി ലാൽ ഒരു നല്ല നടൻ ആണെന്ന്, എന്നാൽ മോഹൻലാലിന് ഒരു നടൻ ആകാൻ മോഹമില്ലായിരുന്നു മറ്റൊരു ജോലി ആയിരുന്നു ആഗ്രഹം. അങ്ങനെ ഒരു ദിവസം തിരനോട്ടം എന്ന ചിത്രത്തിലേക്ക് ലാൽ എത്തുന്നത്, എന്നാൽ അതിനു ശേഷം മറ്റൊരു ചിത്രത്തിലേക്ക് ലാൽ പോയി, അത് ഞങ്ങളുടെ നിർബന്ധം കാരണമാണ് ,പക്ഷെ   ലാലിന്റെ ലുക്ക് കണ്ടു അയാൾ കൊള്ളില്ല എന്ന് പറഞ്ഞു സംവിധയകാൻ ഒഴിവാക്കി

എന്നാൽ അന്നവിടെ ഉണ്ടായിരുന്ന ഫാസിലും, ജിയോയും ലാലിനെ കണ്ടപ്പോൾ പറഞ്ഞു ചില ഹിന്ദി സിനിമകളിലെ വില്ലൻ താരത്തെപോലെയുണ്ട്, അപ്പോൾ ഒരു വില്ലൻ താരമായി ലാലിന് അഭിനയിപ്പിച്ചാലോ എന്ന് , അങ്ങനെയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന്റെ ഓഡീഷനിലേക്ക് ലാൽ എത്തുന്നതും , അഭിനയിക്കുന്നതും  അതും വില്ലൻ റോളിൽ,  മണിയൻ പിള്ള പറയുന്നു