മണിയന്‍പിളള രാജുവിന്റെ മകനും യുവ നടനുമായ നിരഞ്ജ് മണിയന്‍പിള്ള വിവാഹിതനായി. തിരുവനന്തപുരം സ്വദേശി നിരഞ്ജനയാണ് വധു. പാലിയത്ത് വിനോദ് ജി പിളളയുടെ സിന്ധുവിന്റെയും മകളായ നിരഞ്ജന ഫാഷന്‍ ഡിസൈനറാണ്.
ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ മമ്മൂട്ടി, ജയറാം, ജഗദീഷ്, രഞ്ജിത്, ചിപ്പി, മിയ തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമാ സഹപ്രവര്‍ത്തകര്‍ക്കായി തിരുവനന്തപുരത്ത് വച്ച് റിസപ്ഷന് നടത്തും.
മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും ഇളയമകനാണ് നിരഞ്ജ്. മൂത്ത മകന് സച്ചിന്. ഡോ. ഐശ്വര്യയാണ് ഭാര്യ. ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഡ്രാമ, സകലകലാശാല, ബോബി, ഫൈനല്‍സ്, സൂത്രക്കാരന്‍, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
വിവാഹആവാഹനം ആണ് നിരഞ്ജിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. കാക്കിപ്പട, ഡിയര്‍ വാപ്പി, നമുക്ക് കോടതിയില്‍ കാണാം തുടങ്ങിയ സിനിമകളാണ് പുതിയ പ്രോജക്ടുകള്‍. ഷാന്‍ തുളസീധരന്റെ ‘ഡിയര്‍ വാപ്പി’ യാണ് നിരഞ്ജിന്റെ ഏറ്റവും പുതിയ ചിത്രം.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…