മോഹൻലാലിന്റെ സിനിമകളിൽ താൻ അഭിനയിച്ചിട്ട് പതിമൂന്നു വർഷമായി

Follow Us :

മണിയൻ പിള്ള രാജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഗുവിന്റെ പ്രമോഷൻ പരുപാടികൾക്കിടയിൽ നടൻ മോഹൻലാലിനെ കുറിച്ചും മോഹൻലാലുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മോഹൻ ലാലുമായി തനിക്ക് വര്ഷങ്ങളുടെ സൗഹൃദം ആണുള്ളത്. മിക്ക ദിവസങ്ങളിലും തങ്ങൾ തമ്മിൽ ഫോണിൽ സംസാരിക്കുകയും തമാശകൾ പറയുകയും ഒക്കെ ചെയ്യാറുണ്ട്. ഇതിനിടയിൽ നേരിൽ കാണുകയും ചെയ്യും. വളരെ നല്ല സൗഹൃദത്തിൽ ആണ് ഞാനും മോഹൻലാലും കഴിഞ്ഞ കുറെ വര്ഷങ്ങളായി കഴിയുന്നത്.

എന്നാൽ ഞാനും മോഹൻലാലും ഒത്ത് ഒരു സിനിമ ചെയ്തിട്ട് പതിമൂന്നു വര്ഷങ്ങളായി. ഈ പതിമൂന്നു വർഷങ്ങൾക്ക് ക്കിടയിൽ ഞങ്ങൾ വിളിക്കുകയും സംസാരിക്കുകയും നേരിൽ കാണുകയും സൗഹൃദം പുതുക്കുകയും ഒക്കെ ചെയ്യാറുണ്ട്. എങ്കിൽ പോലും ഒരു സിനിമയിലും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. എനിക്ക് അദ്ദേഹത്തിനോട് അവസരം ചോദിക്കാൻ മടിയാണ്. ഓരോ സിനിമ കഴിയുമ്പോഴും ചാൻസ് ചോദിച്ച് അഭിനയിക്കുന്നവർ ഒക്കെ കാണും. പക്ഷെ എന്തോ എനിക്ക് അങ്ങനെ ചാൻസ് ചോദിച്ച് അഭിനയിക്കാൻ താൽപ്പര്യമില്ല.

ഞാൻ പലപ്പോഴും ആ കാര്യത്തിൽ മടി കാണിച്ചിട്ടുണ്ട്. അപ്പൊഴെല്ലാം ഞാൻ ചിന്തിക്കുന്നത് എനിക്ക് പറ്റിയ കഥാപാത്രങ്ങൾ ഒന്നും സിനിമകളിൽ ഇല്ലാത്തത് കൊണ്ടാകും ലാൽ എന്നെ അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിക്കാത്തത് എന്നാണ്. ഇപ്പോൾ നീണ്ട പതിമൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും ലാലിനൊപ്പം സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് താൻ എന്നും അതിൽ തനിക് വലിയ സന്തോഷമുണ്ടെന്നും മണിയൻപിള്ള രാജു പറയുന്നു.