‘ട്രെയിനിൽ ഒരു മഹാൻ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്’; ഗുരുവായൂരമ്പലനടയിൽ വ്യാജ പതിപ്പ്, ചർച്ചയായി കുറിപ്പ്

Follow Us :

പൃഥ്വിരാജ് – ബേസിൽ കൂട്ടുക്കെട്ട് ഒന്നിച്ച ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിൻറെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായി പരാതി. ചിത്രത്തിന്റെ
വ്യാജ പ്രിന്റ് ട്രെയിനിൽ ഇരുന്നു കാണുന്ന ഒരു യുവാവിൻറെ വീഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകറാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ജയന്തി എക്സ്പ്രസ് ട്രെയിനിൽ ഇരുന്നാണ് സിനിമ ഒരാൾ കാണുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് മഞ്ജിത് കുറിച്ചു.

”ഇന്നലെ ലോകമെമ്പാടും റിലീസ് ആയ ഗുരുവായൂരമ്പലനടയിൽ ചിത്രത്തിൻറെ വീഡിയോ ആണ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്പ്രസ് ട്രെയിനിൽ ഒരു മഹാൻ ഇരുന്ന് മൊത്തം സിനിമ കാണുന്നത്. ഒരു സുഹൃത്ത് എടുത്ത് ഈ വീഡിയോ എൻറെ കൈയിൽ കിട്ടുമ്പോൾ അവൻ നമ്മുടെ കയ്യിൽ നിന്നും മിസായി. ഇപ്പോൾ ഏകദേശം ആ ട്രെയിൻ കായംകുളം പാസ് ചെയ്തു കാണും.
ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയറ്ററിൽ എത്തിയിട്ട് മണിക്കൂറുകൾ മാത്രം. പണം മുടക്കുന്ന നിർമാതാവിന് അതിനേക്കാൾ വേദനയും. ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിൻറെ മുൻപിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണ്. മഞ്ജിത് ദിവാകർ കുറിച്ചു.