തന്നെ കൊണ്ടുപോയി നടുകടലിൽ ഇട്ടത് പോലെയാണ് വിവാഹ ശേഷം തനിക്ക് തോന്നിയിട്ടുള്ളത്

Follow Us :

വിവാഹ ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ചും മോശം അനുഭവങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് മഞ്ജു പത്രോസ്. മഞ്ജു പത്രോസിനെയും ഭർത്താവ് സുനിച്ചനെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. ഇരുവരും വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ മത്സരാര്ഥികളായി എത്തിയിരുന്നു. അന്നും തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് മഞ്ജു പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം താൻ ഭർത്താവിന്റെ വീട്ടിൽ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മഞ്ജു പത്രോസ്.

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, എന്നെ കൊണ്ട് പോയി ഒരു നടു കടലിൽ ഇട്ടത് പോലെയാണ് ആഫ്റ്റർ മാര്യേജ് ലൈഫ് എനിക്ക് തോന്നിയത്. എവിടെ നോക്കിയാലും എങ്ങോട്ട് തിരിഞ്ഞാലും കടവും കടത്തിന്റെ പുറത്ത് കടവും. സുനിച്ചന്‌ കുറച്ച് ബാധ്യതകൾ ഒക്കെ ഉണ്ടായിരുന്നു. അത് കൂടാതെ വിവാഹം ഒക്കെ ആയപ്പോൾ വീട് കൂടി കുറച്ച് പുതുക്കി പണിഞ്ഞു. അതോടെ ബാധ്യതകൾ ഒന്ന് കൂടി കൂടി. സുനിച്ചന്റെ ബാധ്യതകൾ തീർക്കാൻ വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ എനിക്ക് എന്റെ സ്വർണ്ണങ്ങൾ എല്ലാം ഊരി കൊടുക്കേണ്ടി വന്നു. വിവാഹ ദിവസം മാത്രമാണ് ഞാൻ എന്റെ സ്വർണ്ണങ്ങൾ ഒക്കെ കണ്ടത്.

വിവാഹം കഴിഞ്ഞു മൂന്നാം ദിവസം ഞാൻ എന്റെ വീട്ടിലേക്ക് വിരുന്നിനു പോകുമ്പോൾ ഒരു തരി സ്വർണ്ണം എന്റെ കയ്യിൽ ഇല്ലായിരുന്നു. വിവാഹം കഴിക്കാൻ പോകുന്നവരോട് തനിക്ക് ഒന്നേ പറയാനുള്ളു. തിരിച്ച് കൊടുക്കാം എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഒരു സാദനം നമ്മൾ മറ്റുള്ളവരുടെ കയ്യിൽ നിന്ന് വാങ്ങിക്കാവു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ച നാളുകൾ ഉണ്ടായിരുന്നു. എനിക്ക് ഇങ്ങനെ ഒരു ജോലി കിട്ടിയത് കൊണ്ട് മാത്രമാണ് ഇന്നും ഞാൻ ജീവിച്ചിരിക്കുന്നതും എന്റെ കടങ്ങൾ എല്ലാം വീട്ടാൻ കഴിഞ്ഞതും. അല്ലെങ്കിൽ എപ്പോഴെ ഞാൻ എന്റെ ജീവിതം അവസാനിപ്പിച്ചേനെ എന്നുമാണ് മഞ്ജു പറയുന്നത്.