സെലിബ്രിറ്റി ആയെന്ന് കരുതി എന്ത് തോന്നിവാസവും കാണിക്കരുത്!

ചക്രം എന്ന സിനിമയിൽ ആണ് മഞ്ജു പത്രോസ് ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ താരം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം മഞ്ജു ചാനലിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ മഞ്ജു പങ്കുവെച്ച ഒരു വീഡിയോയ്ക്ക് എതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകർ. മഞ്ജു തന്റെ സുഹൃത്തായ സിമിക്കൊപ്പം ഇടുക്കിയിലെ കുളമാവ് എന്ന സ്ഥലത്ത് പോയതിന്റെ വിശേഷങ്ങളാണ് ഇത്തവണ ആരാധകരുമായി  പങ്കു വെച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തില്‍ കുളിച്ചും കാടിനു നടുവില്‍ താമസിച്ചുമുള്ള യാത്രയുടെ വീഡിയോ ആണ് വൈറലാകുന്നത്.

കഴിഞ്ഞ ദിവസം മഞ്ജു ടാറ്റൂ അടിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. എന്റെ പൊന്നു മഞ്ജു ഒരു സെലിബ്രെറ്റി ആയെന്നു കരുതി എന്ത് തോന്ന്യവാസവും കാണിക്കരുത്, സാധാരണ വീട്ടമ്മ ആയിരുന്ന ഇയാൾ ഇത് പോലെ ഒക്കെ കാണിച്ചു കൂട്ടിയിട്ടുണ്ടോ..?, ഇവൾക്കൊക്കെ വേറെ ഒരു പണിയുമില്ലേ.. കെട്ടിയോനെ പറഞ്ഞാ മതി, ശേ മഞ്ജു ഇത്ര തരം താഴ്ന്നോ എന്ന് തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വന്നിരിക്കുന്നത്.ഇവർക്കൊക്കെ ചുട്ട മറുപടി നൽകിയും മഞ്ജു എത്തിയിട്ടുണ്ട്

Sreekumar R